Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 5:29 AM IST Updated On
date_range 21 Jan 2022 5:29 AM ISTഭിന്നശേഷി സഹായ ഉപകരണം: രജിസ്‌ട്രേഷന്‍ 31 വരെ
text_fieldsbookmark_border
ഇടുക്കി: ജില്ലയിലെ ഭിന്നശേഷിക്കാരായ വ്യക്തികളില്‍ സഹായ ഉപകരണങ്ങള്‍ ആവശ്യമുള്ളവര്‍ ജനസേവ കേന്ദ്രങ്ങളിലെ കോമണ്‍ സര്‍വിസ് സെന്‍ററുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ഈ മാസം 31 ആണ്. കൂടുതല്‍ വിവരങ്ങള്‍ അംഗന്‍വാടികളിലും ജില്ല സമൂഹികനീതി ഓഫിസിലും ലഭിക്കും. ഫോണ്‍: 04862 228 160. അപേക്ഷ ക്ഷണിച്ചു ഇടുക്കി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പീരുമേട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2021-22 അധ്യയനവര്‍ഷത്തേക്ക് സെക്കൻഡറി വിഭാഗത്തില്‍ (തമിഴ് മീഡിയം) ഹിന്ദി തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ടവര്‍ക്ക് മുന്‍ഗണന. വെള്ളപ്പേപ്പറില്‍ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജില്ല പട്ടികജാതി വികസന ഓഫിസര്‍, ജില്ല പട്ടികജാതി വികസന ഓഫിസ്, സിവില്‍ സ്റ്റേഷന്‍ രണ്ടാംനില, കുയിലിമല, പൈനാവ് പി.ഒ, ഇടുക്കി, പിന്‍ -685 603 വിലാസത്തിലോ ddoforscidukki@gmail.com ഇ-മെയിലിലോ അയക്കാം. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 27ന് വൈകിട്ട് അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04862 296297. ഒളിമ്പിക് ഗെയിംസ്: വെയ്റ്റ് ലിഫ്റ്റിങ് മത്സരം തൊടുപുഴ: ജില്ല ഒളിമ്പിക് ഗെയിംസ് വെയ്റ്റ് ലിഫ്റ്റിങ് മത്സരങ്ങള്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ പ്രിന്‍സിപ്പൽ തോംസണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് എം.എന്‍. ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ മാനുവല്‍ പിച്ചളക്കാട്ട് ആമുഖപ്രസംഗം നടത്തി. ബര്‍സാര്‍ പോള്‍ കാരക്കൊമ്പില്‍ മുഖ്യാതിഥിയായിരുന്നു. ജില്ല ഒളിമ്പിക് അസോസിയേഷൻ നിരീക്ഷകനായി പി. സിനോജ് പങ്കെടുത്തു. സെക്രട്ടറി പി.ആര്‍. രതീഷ് കുമാര്‍, കായികവിഭാഗം മേധാവി എബിന്‍ വിത്സണ്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story