Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍ 305...

ജില്ലയില്‍ 305 പേര്‍ക്കുകൂടി കോവിഡ്

text_fields
bookmark_border
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 305 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1090 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത അഞ്ച്​ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 9, ആലക്കോട് 3, അറക്കുളം 13, അയ്യപ്പൻകോവിൽ 6, ബൈസൺവാലി 5, ചക്കുപള്ളം 2, ചിന്നക്കനാൽ 1, ദേവികുളം 1, ഇടവെട്ടി 3, ഏലപ്പാറ 2, ഇരട്ടയാർ 6, കഞ്ഞിക്കുഴി 8, കാമാക്ഷി 7, കാഞ്ചിയാർ 14, കരിമണ്ണൂർ 7, കരിങ്കുന്നം 4, കരുണാപുരം 1, കട്ടപ്പന 19, കോടിക്കുളം 4, കൊന്നത്തടി 6, കുടയത്തൂർ 4, കുമാരമംഗലം 5, കുമളി 9, മണക്കാട് 8, മറയൂർ 4, മരിയാപുരം 5, മുട്ടം 11, നെടുങ്കണ്ടം 13, പള്ളിവാസൽ 2, പാമ്പാടുംപാറ 3, പീരുമേട് 6, പെരുവന്താനം 1, പുറപ്പുഴ 2, രാജാക്കാട് 5, ശാന്തൻപാറ 1, തൊടുപുഴ 33, ഉടുമ്പൻചോല 2, ഉടുമ്പന്നൂർ 3, ഉപ്പുതറ 17, വണ്ടൻമേട് 2, വണ്ടിപ്പെരിയാർ 3, വണ്ണപ്പുറം 9, വാത്തിക്കുടി 10, വട്ടവട 1, വാഴത്തോപ്പ് 8, വെള്ളത്തൂവൽ 9, വെള്ളിയാമറ്റം 8. പള്ളനാട്ടിൽ വീണ്ടും കാട്ടുപോത്ത്; വനപാലകർക്ക്​ ​നേരെയും ആക്രമണം മറയൂർ: കാട്ടുപോത്ത് ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടതിനു​ പിന്നാലെ പള്ളനാട്ടിൽ വീണ്ടും ആക്രമണം. നാട്ടുകാരായ രണ്ടുപേർ ഓടി മരത്തിൽ കയറിയതിനാൽ തലനാരിഴക്ക്​ രക്ഷപ്പെട്ടു. കാട്ടുപോത്തിനെ കണ്ട് മരത്തിൽ കയറിയ ശേഖർ (52) മാരിയപ്പൻ (53) എന്നിവരാണ് രക്ഷപ്പെട്ടത്. ഇതിൽ മാരിയപ്പനെ മരത്തിൽ കയറുന്നതിനിടെ പിന്നിൽ കുത്തിയതിനാൽ നിസ്സാര പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ്​ സംഭവം. മാരിയപ്പന്‍റെ തോട്ടത്തിലേക്ക് വെള്ളം നനക്കാൻ പോകുമ്പോൾ കാട്ടുപോത്ത് ചീറിയെത്തുകയായിരുന്നു. ശേഖർ മരത്തിൽ കയറി, മാരിയപ്പൻ കയറാൻ ശ്രമിക്കുന്നതിനിടയാണ് പിന്നിൽ കാട്ടുപോത്ത് കുത്തിയത്​. എങ്കിലും അതിസാഹസികമായി മരത്തിൽ പിടിച്ചുകയറി. പരിക്കേറ്റ മാരിയപ്പൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വനപാലകർ എത്തിയെങ്കിലും ഇവരെയും കാട്ടുപോത്ത് ആക്രമിക്കാൻ ശ്രമിച്ചു. ജനുവരി 24നാണ് പള്ളനാട്ടിൽ കൃഷിത്തോട്ടത്തിൽവെച്ച് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടത്. TDL MARIAPPAN കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റ മാരിയപ്പൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story