Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളിയാഴ്​ച മാത്രം...

വെള്ളിയാഴ്​ച മാത്രം ജില്ലയില്‍ കോവിഡ് ബാധിതർ 302

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 302പേര്‍ക്ക് കൂടി വെള്ളിയാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. 292 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തു നിന്നും അന്തർ സംസ്ഥാനത്ത് നിന്നുമെത്തിയ ഓരോ ആൾക്ക് വീതവും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 229പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 19, ആലക്കോട് 2, അറക്കുളം 2, അയ്യപ്പന്‍കോവില്‍ 13, ബൈസണ്‍വാലി 1, ചക്കുപള്ളം 5, ഇടവെട്ടി 10, ഏലപ്പാറ 11, ഇരട്ടയാര്‍ 6, കഞ്ഞിക്കുഴി 2, കാമാക്ഷി 4, കാഞ്ചിയാര്‍ 1, കാന്തല്ലൂർ 3, കരിമണ്ണൂര്‍ 9, കരിങ്കുന്നം 3, കരുണാപുരം 8, കട്ടപ്പന 10, കോടിക്കുളം 4, കൊക്കയാർ 3, കൊന്നത്തടി 2, കുടയത്തൂര്‍ 23, കുമാരമംഗലം 3, കുമളി 3 , മണക്കാട് 7, മാങ്കുളം 1, മറയൂർ 1,മൂന്നാർ 2, മുട്ടം 1, നെടുങ്കണ്ടം 32, പള്ളിവാസല്‍ 4, പാമ്പാടുംപാറ 13, പീരുമേട് 6 , പെരുവന്താനം 2 , പുറപ്പുഴ 13, രാജാക്കാട് 4, രാജകുമാരി 3, ശാന്തൻപാറ 1, തൊടുപുഴ 22, ഉപ്പുതറ 7, വണ്ടിപ്പെരിയാര്‍ 2, വണ്ണപ്പുറം 12, വാത്തിക്കുടി 13, വാഴത്തോപ്പ് 3, വെള്ളളത്തൂവൽ 3, വെള്ളിയാമറ്റം 3. മുസ്‌ലിം ലീഗ് ജില്ല നേതൃയോഗം ഇന്ന് തൊടുപുഴ: മുസ്​ലിം ലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനവും നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ചര്‍ച്ചചെയ്യുന്നതിന്​ ജില്ല ഭാരവാഹികള്‍, നിയോജകമണ്ഡലം പ്രസിഡൻറ്​- ജന. സെക്രട്ടറിമാര്‍, പോഷകസംഘടന ജില്ല പ്രസിഡൻറ്​- സെക്രട്ടറിമാര്‍ എന്നിവരുടെ യോഗം ശനിയാഴ്​ച ഉച്ചക്ക് രണ്ടിന്​ ജില്ല ലീഗ് ഹൗസില്‍ നടക്കും. സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്, സെക്രട്ടറി പി.എം. സാദിഖലി തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് ജില്ല ജന. സെക്രട്ടറി പി.എം. അബ്ബാസ് അറിയിച്ചു. കര്‍ഷക ചത്വരം ഇന്ന്​ തൊടുപുഴ: ഡല്‍ഹിയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും കര്‍ഷകരെ ദ്രോഹിക്കുന്ന ഇടത് ഭരണനയങ്ങളില്‍ പ്രതിഷേധിച്ചും സ്വതന്ത്ര കര്‍ഷക സംഘം ജില്ല കമ്മിറ്റി നേതൃത്വത്തില്‍ ശനിയാഴ്​ച തൊടുപുഴയില്‍ 'കര്‍ഷക ചത്വരം' സംഘടിപ്പിക്കും. വൈകീട്ട്​ മൂന്നിന്​ മുസ്​ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് ഉദ്ഘാടനം ചെയ്യും. മലയോര പട്ടയം യഥാര്‍ഥ്യമാക്കിയത് മാണിയുടെ ഇച്ഛാശക്തി -റോഷി അഗസ്​റ്റിന്‍ ചെറുതോണി: മലയോര കര്‍ഷകരുടെ പട്ടയം യഥാര്‍ഥ്യമാക്കിയത് കെ.എം. മാണിയുടെ ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവുമാണെന്ന്​ റോഷി അഗസ്​റ്റിന്‍ എം.എൽ.എ. കെ.എം. മാണിയുടെ 88ാം ജന്മദിനത്തോട് അനുബന്ധിച്ചു നടന്ന സ്​മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജനപ്രതിനിധികള്‍ക്ക് ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ജില്ല പ്രസിഡൻറ്​ ജോസ് പാലത്തിനാല്‍ അധ്യക്ഷതവഹിച്ചു. പ്രഫ.കെ.ഐ. ആൻറണി, അഡ്വ. അലക്‌സ് കോഴിമല, അഗസ്​റ്റിന്‍ വട്ടക്കുന്നേല്‍, മാത്യു മത്തായി തെക്കേമല, എ.ഒ. അഗസ്​റ്റിന്‍, റെജി കുന്നംകോട്ട്, രാരിച്ചന്‍ നീറണാംകുന്നേല്‍, ഷാജി കാഞ്ഞമല, അഡ്വ. എം.എം. മാത്യു, ജിന്‍സണ്‍ വര്‍ക്കി, ജിമ്മി മാറ്റത്തിപ്പാറ, തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story