Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭൂപ്രശ്​നം: ഹൈറേഞ്ച്...

ഭൂപ്രശ്​നം: ഹൈറേഞ്ച് സംരക്ഷണ സമിതി ഉപവാസം 30ന്

text_fields
bookmark_border
നെടുങ്കണ്ടം: ജില്ലയിലെ സങ്കീര്‍ണമായ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച്​ ഹൈറേഞ്ച് സംരക്ഷണ സമിതി ഇൗമാസം 30ന് നെടുങ്കണ്ടത്ത്് 101 കര്‍ഷകര്‍ പങ്കെടുക്കുന്ന ഉപവാസം സംഘടിപ്പിക്കുമെന്ന്​ സമിതി രക്ഷാധികാരികളായ ഫാ. സെബാസ്​റ്റ്യന്‍ കൊച്ചുപുര, ആര്‍. മണിക്കുട്ടന്‍, മൗലവി മുഹമ്മദ് റഫീഖ് അല്‍ കൗസരി, തോമസ് എന്നിവര്‍ അറിയിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി തുടങ്ങിയ പത്തുചെയിന്‍ മേഖലയിലെയും മൂന്നു ചെയിന്‍ മേഖലയിലെയും ജനങ്ങളെ പട്ടയവിഷയത്തില്‍ സര്‍ക്കാര്‍ അവഗണിക്കുകയാ​െണന്ന്​ അവർ കുറ്റപ്പെടുത്തി. വന്യജീവി ശല്യം നിയന്ത്രിക്കാൻ നടപടി ഉണ്ടാകുന്നില്ല. ഇക്കാര്യത്തിൽ സര്‍ക്കാർ ഇച്ഛാശക്തിയുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച്​ വരെ നെടുങ്കണ്ടം കിഴക്കേകവലയില്‍ നടക്കുന്ന സത്യഗ്രഹം സമിതി രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷനുമായ മാര്‍ മാത്യൂ അറയ്​ക്കല്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story