Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2022 5:29 AM IST Updated On
date_range 25 March 2022 5:29 AM ISTജില്ലയില്‍ 30 പേര്‍ക്കുകൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി സ്ഥിരീകരിച്ചു. 72 പേർ കോവിഡ് മുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്; അറക്കുളം 1, ചക്കുപള്ളം 2, ഏലപ്പാറ 1, കഞ്ഞിക്കുഴി 4, കാഞ്ചിയാർ 2, കരിമണ്ണൂർ 2, കോടിക്കുളം 1, കൊക്കയാർ 4, കുടയത്തൂർ 2, കുമാരമംഗലം 2, മൂന്നാർ 1, മുട്ടം 1, നെടുങ്കണ്ടം 3, പാമ്പാടുംപാറ 1, ഉടുമ്പന്നൂർ 1, വണ്ണപ്പുറം 2. മാലിന്യം തള്ളിയത് തിരികെ എടുപ്പിച്ചു തൊടുപുഴ: സ്വകാര്യസ്ഥലത്ത് തള്ളിയ മാലിന്യം നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് തിരികെ എടുപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടിന് ചുങ്കം പള്ളിക്ക് സമീപമായിരുന്നു സംഭവം. സമീപത്തെ തിയറ്റർ അധികൃതർ മാലിന്യം നീക്കുന്നതിന് കരാർ നൽകിയ വ്യക്തിയുടെ നേതൃത്വത്തിലാണ് ഇവിടെ തള്ളിയതെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. രണ്ട് വാഹനത്തിലായി കൊണ്ടുവന്ന മാലിന്യമാണ് തള്ളാൻ ശ്രമിച്ചത്. നാട്ടുകാർ നഗരസഭ കൗൺസിലറെയും ആരോഗ്യവിഭാഗത്തെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ചുങ്കം വാർഡ് കൗൺസിലർ ജോസ് മഠത്തിൽ, ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി.പി. സതീശൻ, തൊടുപുഴ എസ്.എച്ച്.ഒ വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി തിയറ്റർ അധികൃതരെ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ആരോഗ്യവിഭാഗം തിയറ്ററിനും ഭക്ഷണശാലക്കും നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story