Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2021 5:28 AM IST Updated On
date_range 11 Sept 2021 5:28 AM ISTകുറത്തിക്കുടിയിലേക്ക് വൈദ്യുതിബന്ധം 30 ദിവസത്തിനുശേഷം പുനഃസ്ഥാപിച്ചു
text_fieldsbookmark_border
അടിമാലി: കുറത്തിക്കുടി ആദിവാസി സങ്കേതത്തിൽ തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ഇടിമിന്നലിെനത്തുടർന്ന് പെരുമ്പൻകുത്ത്-കുറത്തിക്കുടി 11 കെ.വി ഭൂഗർഭ കേബിൾ തകരാറിലായതോടെയാണ് കുറത്തിക്കുടി, കാട്ടുകുടി മേഖലകളിലേക്ക് വൈദ്യുതി നിലച്ചത്. വിശദ പരിശോധനയിൽ നിബിഡവനത്തിനുള്ളിൽ മൂന്നിടത്ത് കേബിൾ തകരാറിലായതായി കണ്ടെത്തുകയായിരുന്നു. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ 100 മീറ്റർ നീളത്തിൽ ഭൂഗർഭ കേബിൾ മാറ്റിസ്ഥാപിച്ചു. അഞ്ച് കേബിൾ ജോയൻറുകൾ സ്ഥാപിക്കുകയും ചെയ്യേണ്ടിവന്നു. വന്യജീവി ശല്യവും പ്രതികൂല കാലാവസ്ഥയുമുൾപ്പെടെ നിരവധി പ്രതിബന്ധങ്ങൾ അതിജീവിച്ചാണ് ചിത്തിരപുരം സെക്ഷനിലെ ജീവനക്കാർ ഈ ദൗത്യം പൂർത്തിയാക്കിയത്. നിബിഡവനത്തിലൂടെ നാലര കി.മീ. ഭൂഗർഭ കേബിളിട്ടാണ് ഈ ഭാഗത്തേക്ക് കെ.എസ്.ഇ.ബി വൈദ്യുതി എത്തിക്കുന്നത്. കുറത്തിക്കുടി, കാട്ടുകുടി മേഖലകളിലായി രണ്ട് ട്രാൻസ്ഫോർമറും സ്ഥാപിച്ചിട്ടുണ്ട്. ആകെ 230 വീടാണ് ആദിവാസി മേഖലയിലുള്ളത്. 30 ദിവസത്തിലേറെയായി കുറത്തിക്കുടി ഇരുട്ടിലായിരുന്നു. ഇതോടെ ഓൺലൈൻ പഠനം മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story