Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകനത്ത മഴ: പള്ളനാട്ടിൽ...

കനത്ത മഴ: പള്ളനാട്ടിൽ 30 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു

text_fields
bookmark_border
മറയൂർ: തുടര്‍ച്ചായി പെയ്യുന്ന മഴയെത്തുടർന്ന്​​ പള്ളനാട്ടിൽ മലയിടുക്കില്‍നിന്ന്​ പാറതെന്നി നീങ്ങുകയും ഭൂമിക്കടിയില്‍നിന്ന്​ ശക്തമായി വെള്ളം പുറത്തേക്ക്​ വരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. മറയൂര്‍-മൂന്നാര്‍ റോഡില്‍ പള്ളനാടിനു സമീപം കര്‍പ്പൂരക്കുടി ആദിവാസി കോളനിക്ക് താഴെയാണ്​ പാറയിടുക്കില്‍നിന്ന്​ ഞായറാഴ്ച ഉച്ചമുതല്‍ ശക്തമായ വെള്ളം പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. പ്രദേശവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റവന്യൂ, പൊലീസ് അധികൃതര്‍ സ്ഥലത്തെത്തി ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതകള്‍ കണക്കിലെടുത്ത് പള്ളനാട് പാലം വരെയുള്ള 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും പള്ളനാട് സ്കൂളിലേക്കും താമസം മാറ്റി. വൈകീട്ട്​ ആറിനുശേഷം മറയൂര്‍ മേഖലയില്‍ മഴക്ക് ശമനം ഉണ്ടായതിന്റെ ആശ്വാസത്തിലാണ് അധികൃതരും പ്രദേശവാസികളും. ​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story