Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍ കോവിഡ്...

ജില്ലയില്‍ കോവിഡ് ബാധിതര്‍ ഇന്നലെ 284

text_fields
bookmark_border
തൊടുപുഴ: ജില്ലയില്‍ 284 പേര്‍ക്കുകൂടി ബുധനാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. 268 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനക്കാരായ 10 പേർക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ ആറു കേസാണ്​ ബുധനാഴ്​ച റിപ്പോർട്ട്​ ചെയ്​തത്​. രോഗികൾ പഞ്ചായത്ത് തിരിച്ച്: അടിമാലി -18, അറക്കുളം -10, അയ്യപ്പന്‍കോവില്‍ -14, ബൈസൺവാലി -3, ചക്കുപള്ളം -6, ദേവികുളം -1, ഏലപ്പാറ -5, ഇരട്ടയാര്‍ -8, കഞ്ഞിക്കുഴി -2, കാമാക്ഷി -3, കാഞ്ചിയാര്‍ -4, കരിമണ്ണൂര്‍ -13, കരിങ്കുന്നം -1, കരുണാപുരം -9, കട്ടപ്പന -33, കൊക്കയാര്‍ -2, കൊന്നത്തടി -10, കുടയത്തൂർ -7, കുമാരമംഗലം -1, കുമളി -3, മണക്കാട് -2, മരിയാപുരം -4, മൂന്നാര്‍ -6, മുട്ടം -3, നെടുങ്കണ്ടം -12, പള്ളിവാസല്‍ -1, പാമ്പാടുംപാറ -6, പീരുമേട് -7, പെരുവന്താനം -5, പുറപ്പുഴ -1, രാജാക്കാട് -6, രാജകുമാരി -1, സേനാപതി -1, തൊടുപുഴ -25, ഉടുമ്പൻചോല -4, ഉപ്പുതറ -13, വണ്ടന്‍മേട് -2, വണ്ടിപ്പെരിയാർ -6, വണ്ണപ്പുറം -9, വാത്തിക്കുടി -4, വാഴത്തോപ്പ് -7, വെള്ളത്തൂവല്‍ -5, വെള്ളിയാമറ്റം -1. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാത്തവ: മൂലമറ്റം സ്വദേശിനി (68) കാഞ്ഞാർ സ്വദേശിനി (28), കരുണാപുരം തൂക്കുപാലം സ്വദേശി (31), പുറപ്പുഴ സ്വദേശി (53), ബൈസൺവാലി സ്വദേശി (68), കാഞ്ചിയാർ സ്വദേശിനി (43). താലൂക്കു​തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത് നാളെ ഇടുക്കി: ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്തി​ൻെറ നാലാം ഘട്ടത്തില്‍ ഇടുക്കി താലൂക്കുതല അദാലത് വെള്ളിയാഴ്​ച രാവിലെ 10 മുതല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തും. അപേക്ഷകരുടെ പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക്/ഓഫിസ് മേധാവിക്ക് ഓണ്‍ലൈനായി അയച്ചു നല്‍കിയിട്ടുണ്ട്. പരാതി ലഭിച്ച ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് https://meet.google.com/hvh-oshq-gkp എന്ന ലിങ്ക് ഉപയോഗിക്കണം. ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് വില്ലേജ് ഓഫിസിലോ/താലൂക്ക് ഓഫിസിലോ തയാറാക്കിയ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം മുഖാന്തരം അദാലത്തില്‍ പങ്കെടുക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story