Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:29 AM IST Updated On
date_range 23 Nov 2021 5:29 AM ISTസംരംഭകത്വ സെമിനാർ 26ന്
text_fieldsbookmark_border
ഇടുക്കി: മൃഗസംരക്ഷണ മേഖലയിൽ പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ താൽപര്യമുള്ളവർക്കും നിലവിലുള്ള വിപുലീകരിക്കാൻ ഉദ്ദേശിക്കുന്നവർക്കും മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വാഗമണ്ണിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 'സംരംഭകത്വ വികസന സംഗമം' എന്ന പേരിൽ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 26ന് രാവിലെ 10 മുതൽ പീരുമേട് എസ്.എം.എസ് ഹാളിലാണ് സെമിനാർ. മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളോടൊപ്പം വിപണനം, ബാങ്കിങ് സേവനങ്ങൾ, ലൈസൻസിങ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ക്ലാസുകൾ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും ബുക്ക്ലെറ്റുകളും നൽകും. പങ്കെടുക്കാൻ ഇൗ മാസം 24ന് വൈകീട്ട് മൂന്നിന് മുമ്പ് 9446131618 നമ്പറിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. ------------ 'കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 5000 രൂപയാക്കണം' ചെറുതോണി: കര്‍ഷക തൊഴിലാളികളുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണമെന്ന് കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് വര്‍ഗീസ് വെട്ടിയാങ്കല്‍ ആവശ്യപ്പെട്ടു. കര്‍ഷക യൂനിയന്‍ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ സംസ്ഥാന ജനറൽ സെക്രട്ടറിമാരായി ജില്ലയില്‍നിന്ന് ബിനു ജോൺ, സണ്ണി തെങ്ങുംപള്ളി എന്നിവരെ തെരഞ്ഞെടുത്തു. ജില്ല പ്രസിഡൻറ് മാത്യു കൈച്ചിറ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സില്‍വി സോജന്‍, മണ്ഡലം കണ്‍വീനര്‍ ജോസ് മോടിക്കാപുത്തന്‍പുര, ജോസ് കിഴക്കേപറമ്പില്‍, ബിനോയ് വാലുപറമ്പില്‍, എന്‍.ജെ. ബേബി എന്നിവര്‍ സംസാരിച്ചു. ----------- ഉടുമ്പന്നൂർ പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാർച്ച് ഉടുമ്പന്നൂർ: ലൈഫ് ഭവനപദ്ധതി അട്ടിമറിയിലും തൊഴിലുറപ്പ് തൊഴിലാളികളോടുള്ള അവഗണനയിൽ പ്രതിഷേധിച്ചും ഗാർഹിക പീഡനക്കേസ് പ്രതിയായ അംഗത്തിൻെറ രാജി ആവശ്യപ്പെട്ടും യു.ഡി.എഫ് നേതൃത്വത്തിൽ ഉടുമ്പന്നൂർ പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ പി.എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. മനോജ് തങ്കപ്പൻ, ജോസി ജേക്കബ്, ജാഫർഖാൻ മുഹമ്മദ്, പി.എൻ. സീതി, ടി.കെ. നവാസ്, മാത്യു കെ. ജോൺ, ജോൺസൺ കുര്യൻ, സിബി ദാമോദരൻ, ഷാനിത അലിയാർ, സോമി അഗസ്റ്റിൻ, സാം ജേക്കബ്, നൈസി ഡെനിൽ, ജിജി സുരേന്ദ്രൻ, അഖിലേഷ് ദാമോദരൻ എന്നിവർ സംസാരിച്ചു. ---------- TDL101 udf march യു.ഡി.എഫ് നേതൃത്വത്തിൽ ഉടുമ്പന്നൂർ പഞ്ചായത്തിലേക്ക് നടത്തിയ മാർച്ചും ധർണയും കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story