Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന നഗരസഭ...

കട്ടപ്പന നഗരസഭ പരിധിയിൽ ഞായറാഴ്​ച 26പേർക്കുകൂടി കോവിഡ്

text_fields
bookmark_border
കട്ടപ്പന: നഗരസഭ പരിധിയിൽ ഞായറാഴ്​ച 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ കഴിഞ്ഞ 10 ദിവസത്തിനിടെ കട്ടപ്പനയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 196ആയി ഉയർന്നു. രോഗബാധയുടെ ലക്ഷണങ്ങൾ ഉള്ളവരും അവരുമായി ബന്ധപ്പെട്ടവരും പൊതുസ്ഥലങ്ങൾ, ചന്തകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന്​ നിഷ്കർഷിച്ചിട്ടുണ്ടെങ്കിലും ആരും അത്‌ യഥാവിധി പാലിക്കുന്നില്ല. ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട്​ എല്ലായിടത്തും വൻ തിരക്കായിരുന്നു. ഇത്‌ നിയന്ത്രിക്കുന്നതിൽ അധികൃതർക്കും വീഴ്ചപറ്റി. ഇതാണ് ഇപ്പോഴത്തെ കോവിഡ് വ്യാപനത്തി​ൻെറ പ്രധാന കാരണം. കട്ടപ്പന നഗരസഭ പരിധിയിൽ ജനുവരി ഒന്നിന് മൂന്നുപേർക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്​. രണ്ടാംതീയതിയായപ്പോൾ അത്​ 20 ആയി ഉയർന്നു. മൂന്നാം തീയതി 22പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്​. നാലും അഞ്ചും തീയതികളിലായി ആകെ അഞ്ച് പേർക്കാണ് രോഗബാധ റിപ്പോർട്ട്‌ ചെയ്തതെങ്കിൽ ആറാം തീയതി വീണ്ടും ഇത്‌ 22ആയി ഉയർന്നു. ഏഴാം തീയതി 13പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച ആരോഗ്യപ്രവർത്തകരെ ​െഞട്ടിച്ചുകൊണ്ട് ഒറ്റദിവസം തന്നെ 71പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ശനിയാഴ്ച 12പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചതെങ്കിൽ ഞായറാഴ്ച അത് 26 ആയി ഉയർന്നു. രോഗം പകരുന്ന സാഹചര്യത്തിൽ ആളുകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story