Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമലയിൽ 25 ഏക്കർ...

മലയിൽ 25 ഏക്കർ കത്തിനശിച്ചു

text_fields
bookmark_border
മലയിൽ 25 ഏക്കർ കത്തിനശിച്ചു
cancel
ചെറുതോണി: കരിമ്പൻ സിറ്റിയുടെ മുകൾ ഭാഗത്ത് മലയിൽ തീപടർന്ന്​ ഇരുപത്തിയഞ്ചേക്കറോളം ഭൂമി കത്തിനശിച്ചു. ഷാപ്പുംപടിയിൽനിന്ന്​ ഉച്ചക്ക്​ പടർന്ന തീ മുകളിലേക്ക്​ കത്തിക്കയറുകയായിരുന്നു. ഇലവുംപാറ മാത്യു, മാത്യു തോമസ്, നാട്ടാർ വയലിൽ അസി, വള്ളോംകല്ലേൽ ലീല, ജോസഫ് ഇലവുംപാറ, ജോസഫ് നന്ദളത്ത്, സാലസ് വേഴമ്പശ്ശേരി തുടങ്ങി നിരവധിപേരുടെ കൃഷി അഗ്നിക്കിരയായി. വിളവെടുത്തുതുടങ്ങിയ കുരുമുളകുചെടികൾ, കൊക്കോ, വാഴ, പച്ചക്കറികൾ, കശുമാവ്, ജാതി തുടങ്ങി വർഷങ്ങളുടെ അധ്വാനഫലങ്ങളാണ്​ മണിക്കൂറുകൾക്കകം തീ വിഴുങ്ങിയത്​. എല്ലാവരും തന്നെ ചെറുകിട കർഷകരാണ്. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഇടുക്കിയിൽനിന്ന് അഗ്നിരക്ഷസേന എത്തി​യെങ്കിലും വാഹനം എത്തിച്ചേരാൻ പറ്റാത്ത സ്ഥലമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി. പള്ളി ജങ്​ഷനിൽ ഫയർഫോഴ്സി‍ൻെറ വാഹനമിട്ടശേഷം ജീവനക്കാർ ഒന്നര കിലോമീറ്റർ നടന്നാണ്​ സ്ഥലത്തെത്തിയത്. ഇടുക്കിയിൽനിന്ന്​ പൊലീസും എത്തിയിരുന്നു. ജലക്ഷാമം രൂക്ഷമായ പ്രദേശമായതിനാൽ തീ കെടുത്തുന്നതും ദുഷ്ക്കരമായി. തങ്ങളുടെ അധ്വാധഫലം തീ വിഴുങ്ങുന്നത്​ നിസ്സഹായരായി നോക്കി നിൽക്കാനെ കർഷകർക്ക്​ കഴിഞ്ഞുള്ളൂ. ഉച്ചക്ക്​ പടർന്ന തീ മണിക്കൂറുകൾക്ക്​ ശേഷമാണ്​ നിയന്ത്രിക്കാനായത്​. 2 തീപിടിത്തമുണ്ടായ സ്ഥലം വാഴത്തോപ്പ് പഞ്ചായത്ത്​ പ്രസിഡന്‍റ്​ ജോർജ് പോൾ വൈസ് പ്രസിഡന്‍റ്​ മിനി ജേക്കബ് എന്നിവർ സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story