Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദേവികുളം മണ്ഡലം...

ദേവികുളം മണ്ഡലം സൗന്ദര്യവത്​കരണത്തിന്​ 2.5 കോടി

text_fields
bookmark_border
അടിമാലി: ദേവികുളം മണ്ഡലത്തിലെ സൗന്ദര്യവത്​കരണ ജോലിയി ആസ്തി വികസന ഫണ്ടില്‍നിന്ന്​ രണ്ടരക്കോടി അനുവദിച്ചതായി അഡ്വ. എ. രാജ എം.എൽ.എ അറിയിച്ചു. വിവിധ ഇടങ്ങളില്‍ ബസ് കാത്തിരിപ്പ്​ കേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്നും മിനിമാസ്റ്റ് ലൈറ്റുകളും സോളാര്‍ ലൈറ്റുകളും സ്ഥാപിക്കുമെന്നും എം.എല്‍.എ പറഞ്ഞു. മൂന്നാര്‍ ഇക്കാനഗറിലെ ഗ്യാസ് ഗോഡൗണ്‍ ജങ്​ഷന്‍, നല്ലതണ്ണി ജങ്​ഷന്‍, മൂന്നാര്‍ ടെമ്പിള്‍ റോഡ് എന്നിവിടങ്ങളിലാണ് മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക. കൊടകല്ല്, ചെമ്പക്കാട് കോളനി തുടങ്ങിയ ഇടങ്ങളിലും പഴയ മൂന്നാര്‍ ടൗണ്‍ മുതല്‍ പുതിയ മൂന്നാര്‍ ടൗണ്‍ വരെയും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കും. കൂമ്പന്‍പാറ സ്‌കൂള്‍ ജങ്​ഷനിലും ഡി.ടി.പി.സി ഗാര്‍ഡന്‍ ജങ്​ഷനിലും സ്മാര്‍ട്ട് ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കും. വട്ടവട ജങ്​ഷന്‍, ഇരുമ്പുപാലം, മൂന്നാര്‍ പോസ്‌റ്റ്​ ഓഫിസ് ജങ്​ഷന്‍, കാന്തല്ലൂര്‍ ജങ്​ഷന്‍, ചിത്തിരപുരം ജങ്​ഷന്‍, മൂന്നാര്‍ ഇക്കാനഗര്‍, ഗ്രീന്‍ഡ് ലാന്‍ഡ് ജങ്​ഷന്‍ തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും മറ്റിടങ്ങളില്‍ സാധാരണ കേന്ദ്രങ്ങളും നിര്‍മിക്കാനാണ്​ പദ്ധതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story