Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനേതൃസ്ഥാനത്ത്​...

നേതൃസ്ഥാനത്ത്​ വെള്ളാപ്പള്ളിക്ക്​ 25 വർഷം രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം

text_fields
bookmark_border
നേതൃസ്ഥാനത്ത്​ വെള്ളാപ്പള്ളിക്ക്​ 25 വർഷം  രജത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം
cancel
കട്ടപ്പന: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി, എസ്.എൻ ട്രസ്​റ്റ്​ സെക്രട്ടറി എന്നീ പദവികളിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷങ്ങൾ പൂർത്തിയാക്കിയതി​ൻെറ ഒരുവർഷം നീളുന്ന ആഘോഷം എസ്.എൻ.ഡി.പി യോഗം മലനാട് യൂനിയനിൽ തുടങ്ങി. യൂനിയന് കീഴിലെ പ്രസിഡൻറുമാർ, സെക്രട്ടറിമാർ, പോഷകസംഘടന ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. യൂനിയൻതല ഉദ്ഘാടനം പ്രസിഡൻറ്​ ബിജു മാധവൻ നിർവഹിച്ചു. യൂനിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡൻറ്​ വിധു എ.സോമൻ, എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, യൂത്ത്മൂവ്മൻെറ്​ ജില്ല ചെയർമാൻ പ്രവീൺ വട്ടമല, യൂനിയൻ അംഗങ്ങളായ മനോജ് ആപ്പാന്താനം, സുനിൽ പടിയറമാവിൽ, പി.കെ. രാജൻ, എ.എസ്. സതീഷ്, രതീഷ് ഉപ്പുതറ, അനീഷ് ബാബു, അരുൺ കുമാർ, പി.എസ്. വൈശാഖ്, പി.കെ. വത്സ, ലതാ സുരേഷ്, ദിലീപ് കുമാർ, ചെയർമാൻ അരവിന്ദ്, കൺവീനർ അമൽ, എസ്.എൻ ക്ലബ് യൂനിയൻ സെക്രട്ടറി സജീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story