Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷകസമര ഐക്യദാർഢ്യ...

കർഷകസമര ഐക്യദാർഢ്യ കേന്ദ്രം 25 ദിവസം പിന്നിട്ടു

text_fields
bookmark_border
തൊടുപുഴ: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം അർപ്പിച്ച് തൊടുപുഴയിൽ പ്രവർത്തിക്കുന്ന സമര ഐക്യദാർഢ്യ കേന്ദ്രം 25 ദിവസം പിന്നിട്ടു. ദിവസവും വൈകീട്ട്​ നാല്​ മുതൽ ഏഴുവരെയാണ് സമരപ്പന്തൽ പ്രവർത്തിക്കുന്നത്. വിവിധ രാഷ്​ട്രീയകക്ഷി നേതാക്കൾ, വ്യാപാരി വ്യവസായി സമിതി നേതാക്കൾ, േട്രഡ് യൂനിയൻ പ്രവർത്തകർ, പെൻഷൻകാർ, കർഷക സംഘടന നേതാക്കൾ, ആർട്ടിസ്​റ്റുകൾ, സാഹിത്യകാരന്മാർ, കവികൾ, വൈദികർ, യുവജനങ്ങൾ തുടങ്ങിയവർ സമരപ്പന്തലിൽ വിവിധ ദിനങ്ങളിലെത്തി. ഐക്യദാർഢ്യ സമിതി ചെയർമാൻ പ്രഫ.എം.ജെ. ജേക്കബ്, വൈസ്​ ചെയർമാൻ ടി.ജെ. പീറ്റർ, ജനറൽ കൺവീനർ എൻ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story