Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപട്ടയ വിതരണം ഇന്ന്:...

പട്ടയ വിതരണം ഇന്ന്: 2423 കുടുംബങ്ങൾ ഭൂമിയുടെ അവകാശികൾ​

text_fields
bookmark_border
അതത്​ പട്ടയം ഓഫിസുകളില്‍ നിന്നും താലൂക്ക് ഓഫിസുകളില്‍ നിന്നും പട്ടയം വാങ്ങാം തൊടുപുഴ: സംസ്ഥാന സര്‍ക്കാറി​ൻെറ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടത്തുന്ന പട്ടയമേളയിൽ 2423 കുടുംബങ്ങൾ സ്വന്തം ഭൂമിയുടെ അവകാശികളാകും. ഇടുക്കി ജില്ലതല ഉദ്ഘാടനം ചൊവ്വാഴ്​ച നടക്കും. ഇടുക്കി താലൂക്ക്, തൊടുപുഴ താലൂക്ക്, കട്ടപ്പന എല്‍.എ ഓഫിസ്, മുരിക്കാശ്ശേരി എൽ.എ ഓഫിസ് എന്നിവിടങ്ങളിലും പട്ടയവിതരണ മേള നടക്കും. 1964ലെ ഭൂമി പതിവുചട്ടങ്ങള്‍ 1813, 1993ലെ പ്രത്യേക ഭൂമി പതിവു ചട്ടങ്ങള്‍ 393, എൽ.ടി ക്രയസര്‍ട്ടിഫിക്കറ്റ് 25, മുനിസിപ്പല്‍ ചട്ടങ്ങള്‍ മൂന്ന്​, വനാവകാശ രേഖ 158, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം 31 എന്നീ വിവിധ ഭൂമി പതിവു ചട്ടങ്ങള്‍ പ്രകാരമാണ്​ വിതരണം ചെയ്യുന്നത്. ഇടുക്കി താലൂക്കിനു കീഴില്‍ ഇടുക്കി താലൂക്ക്, കട്ടപ്പന എല്‍.എ ഓഫിസ്, ഇടുക്കി എൽ.എ ഓഫിസ്, മുരിക്കാശ്ശേരി എൽ.എ വനാവകാശ രേഖ(കലക്ടറേറ്റ്)- 1748, ഉടുമ്പന്‍ചോല താലൂക്കിനു കീഴില്‍ നെടുങ്കണ്ടം എൽ.എ ഓഫിസ്, രാജകുമാരി എൽ.എ ഓഫിസ്, സബ് കലക്ടര്‍ -157, പീരുമേട് എൽ.എ ഓഫിസ് 33, ദേവികുളം താലൂക്ക് ഓഫിസ് 230, തൊടുപുഴ താലൂക്ക് ഓഫിസ് 255 എന്നിങ്ങനെയാണ് താലൂക്കുകളില്‍ വിതരണം ചെയ്യുന്ന പട്ടയങ്ങള്‍. കുയിലിമല ജില്ല കലകടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഇന്ന്​ രാവിലെ 11.30ന് മന്ത്രി റോഷി അഗസ്​റ്റിന്‍ ഉദ്ഘാടനം ചെയ്യും. ഡീന്‍ കുര്യാക്കോസ് എം.പി അധ്യക്ഷതവഹിക്കും. താലൂക്ക് തലത്തില്‍ എം.എൽ.എമാര്‍ ഉദ്ഘാടനം ചെയ്യും. ഓരോ താലൂക്കിലും പത്തുപേരെ വീതം ഉള്‍ക്കൊള്ളിച്ചാണ് പരിപാടി നടത്തുന്നത്. ബാക്കിയുള്ളവര്‍ക്ക്​ അതത്​ പട്ടയം ഓഫിസുകളില്‍ നിന്നും താലൂക്ക് ഓഫിസുകളില്‍ നിന്നും പട്ടയം വാങ്ങാം. ----------- 501പേര്‍ക്ക് കോവിഡ്; ടി.പി.ആർ 15.77 ശതമാനം തൊടുപുഴ: ജില്ലയില്‍ തിങ്കളാഴ്​ച 501പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 15.77 ശതമാനമാണ് രോഗ സ്ഥിരീകരണ നിരക്ക്​ (ടി.പി.ആർ). 1157 പേർ രോഗമുക്തി നേടി. ഉറവിടം വ്യക്തമല്ലാത്ത എട്ട്​ കേസുകൾ സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 39, ആലക്കോട് നാല്​, അറക്കുളം ഒന്ന്​, അയ്യപ്പൻകോവിൽ ഒമ്പത്​, ബൈസൺവാലി ഏഴ്​, ചക്കുപള്ളം ഏഴ്​, ദേവികുളം ആറ്​, ഇടവെട്ടി 10, ഏലപ്പാറ മൂന്ന്​, ഇരട്ടയാർ അഞ്ച്​, കഞ്ഞിക്കുഴി 10, കാമാക്ഷി രണ്ട്​, കാഞ്ചിയാർ ഏഴ്​, കരിമണ്ണൂർ ഏഴ്​, കരിങ്കുന്നം 10, കരുണാപുരം 17, കട്ടപ്പന 44, കോടിക്കുളം അഞ്ച്​, കൊക്കയാർ ഒന്ന്​, കൊന്നത്തടി നാല്​, കുടയത്തൂർ ഏഴ്​, കുമാരമംഗലം 15, കുമളി 37, മണക്കാട് ആറ്​, മാങ്കുളം മൂന്ന്​, മറയൂർ ഒമ്പത്​, മരിയാപുരം രണ്ട്​, മൂന്നാർ നാല്​, മുട്ടം ഒന്ന്​, നെടുങ്കണ്ടം 17, പള്ളിവാസൽ ഏഴ്​, പാമ്പാടുംപാറ 13, പീരുമേട് നാല്​, പെരുവന്താനം നാല്​, പുറപ്പുഴ ഏഴ്​, രാജാക്കാട് ഏഴ്​, സേനാപതി രണ്ട്​, തൊടുപുഴ 45, ഉടുമ്പൻചോല മൂന്ന്​, ഉടുമ്പന്നൂർ 32, ഉപ്പുതറ എട്ട്​, വണ്ടന്മേട് 12, വണ്ടിപ്പെരിയാർ എട്ട്​, വണ്ണപ്പുറം 12, വാത്തിക്കുടി ഒമ്പത്​, വാഴത്തോപ്പ് 12, വെള്ളത്തൂവൽ 10, വെള്ളിയാമറ്റം ഏഴ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story