Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസംയുക്ത തിരുനാൾ 24...

സംയുക്ത തിരുനാൾ 24 മുതൽ

text_fields
bookmark_border
കട്ടപ്പന: സെന്‍റ്​ ജോർജ് ഫൊറോന ദൈവാലയത്തിൽ ഗീവർഗീസി‍ൻെറയും സെബാസ്ത്യാനോസി‍ൻെറയും മേയ്‌ ഒന്നുവരെ നടക്കുമെന്ന് ഫൊറോന വികാരി വിൽഫിച്ചൻ തെക്കേവയലിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ 5.45നും 7.15നും ഒമ്പതിനും കുർബാന. തുടർന്ന്​ കൃപലയത്തിൽനിന്ന് കുരിശുമല കയറ്റവും 10.30ന്​ കുരിശുമലയിൽ കുർബാനയും. വൈകീട്ട്​ ആറിന് തിരുനാൾ കൊടിയേറും. 4.30ന് ഫാ. കാർലോസ് കീരംചിറ അർപ്പിക്കുന്ന ആഘോഷമായ കുർബാന. തുടർന്ന് വിവിധ കൂട്ടായ്മകളിലേക്കുള്ള കഴുന്ന് വെഞ്ചെരിപ്പ്​. മേയ്‌ ഒന്നിന് വൈകീട്ട്​​ മൂന്നിന് വിവിധ വാർഡുകളിൽനിന്ന് കഴുന്ന്​ പ്രദക്ഷിണം. പള്ളി പരിസരങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്കുള്ള തറ ലേലം വെള്ളിയാഴ്ച നടക്കും. വാർത്തസമ്മേളനത്തിൽ ഫാ. സുനിൽ ചെറുശ്ശേരി, ഫാ. ലിജോ പാത്തിക്കൽ, നോബിൾ പൊടിമറ്റത്തിൽ, ജോയി വെട്ടിക്കുഴി, ബെന്നി പുളിക്കൽ, തോമസ് ജോസ് തുടങ്ങിയവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story