Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസെലക്​ഷൻ ട്രയൽസ് 23ന്​

സെലക്​ഷൻ ട്രയൽസ് 23ന്​

text_fields
bookmark_border
ഇടുക്കി: ആറ് മുതല്‍ 11ാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാർഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്​ഷന്‍ ട്രയൽസ് കട്ടപ്പന കാൽവരി മൗണ്ട് ഹൈസ്കൂളിൽ നടക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ്, തൈക്വൻഡോ, വോളിബാള്‍, ബാസ്‌കറ്റ്‌ബാള്‍, ഹോക്കി, റെസ്​ലിങ് തുടങ്ങിയ ഇനങ്ങള്‍ക്കുള്ള സെലക്​ഷനാണ് ഏപ്രില്‍ 23ന്​ നടക്കുന്നത്. വിദ്യാർഥികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ട്​ ഫോട്ടോയും സഹിതം രാവിലെ എട്ട് മണിക്ക് മുമ്പ്​ സ്കൂളിൽ ഹാജരാകണം. മാർച്ചും ധർണയും ഇന്ന്​ ചെറുതോണി: കേരള കർഷക സംഘം ഇടുക്കി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരംപാറ ഫോറസ്‌റ്റ് ഓഫിസിലേക്ക് ബുധനാഴ്ച മാർച്ചും ധർണയും നടത്തും. രാവിലെ പത്തിന്​ സി.പി.എം. ജില്ല സെക്രട്ടറി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. വന്യജീവി ആക്രമണത്തിൽനിന്ന്​ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുക, കൃഷിക്കാരുടെ മേലുള്ള വനപാലകരുടെ കടന്നുകയറ്റവും വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന നിലപാടും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. കാഡ്‌സ് ഗ്രീൻഫെസ്റ്റ്​ തൊടുപുഴ: കാഡ്‌സ് സംഘടിപ്പിക്കുന്ന ഗ്രീൻഫെസ്റ്റ്​ വിത്ത് മഹോത്സവത്തിന് വ്യാഴാഴ്ച കാഡ്‌സ് വില്ലേജ് സ്‌ക്വയറിൽ തുടക്കമാകും. പി.ജെ. ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.​ ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story