Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:31 AM IST Updated On
date_range 19 May 2022 5:31 AM ISTയൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ് 23 മുതൽ
text_fieldsbookmark_border
തൊടുപുഴ: ജില്ല ബാസ്കറ്റ്ബാൾ അസോ. സംഘടിപ്പിക്കുന്ന 16വയസ്സിൽ താഴെയുള്ളവരുടെ ജില്ല മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 2006 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർക്ക് ജില്ലയിലെ അംഗീകൃത ക്ലബുകളെ പ്രതിനിധീകരിച്ച് പങ്കെടുക്കാം. ചാമ്പ്യൻഷിപ്പിനോട് അനുബന്ധിച്ച് കളിക്കാർക്കുള്ള ഓപൺ സെലക്ഷൻ ട്രയലും ഉണ്ടായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന കളിക്കാർ 25 മുതൽ 29 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന യൂത്ത് ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിക്കും. ഫോൺ: 94972 85439, 8848015022. മെഡിക്കൽ ക്യാമ്പ് തൊടുപുഴ: അമൃത ബാലസംസ്കൃതിയും ഭാരതീയ ചികിത്സവകുപ്പ് കിരണം പദ്ധതിയും സംയുക്തമായി നടത്തുന്ന കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പ് 22ന് രാവിലെ ഒമ്പതുമുതൽ ഒന്നുവരെ വണ്ണപ്പുറം കാഞ്ഞിരക്കാട്ട് ശ്രീ മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കും. ചുമ, തുമ്മൽ, അലർജി രോഗങ്ങൾ, ത്വഗ്രോഗങ്ങൾ, ശാരീരിക-മാനസിക പ്രശ്നങ്ങൾ, പഠനവൈകല്യങ്ങൾ എന്നിവക്ക് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ക്യാമ്പിൽ ചികിത്സ ലഭ്യമാക്കും. ഫോൺ: 9495126133, 7907775386, 6282510920. യു.ഡി.എഫ് ധർണ നാളെ തൊടുപുഴ: സംസ്ഥാന സർക്കാറിൻെറ ഒന്നാംവാർഷികം വിനാശത്തിൻെറ വാർഷികമായി യു.ഡി.എഫ് ആചരിക്കുന്നു. വെള്ളിയാഴ്ച് ജില്ലയിലെ എല്ലാ പഞ്ചായത്തിലും നഗരസഭകളിലും യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ നടത്തുമെന്ന് ജില്ല ചെയർമാൻ എസ്. അശോകനും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു. ജില്ലതല ഉദ്ഘാടനം രാവിലെ 11ന് തൊടുപുഴയിൽ പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story