Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന പുഷ്പമേള 22...

കട്ടപ്പന പുഷ്പമേള 22 മുതൽ

text_fields
bookmark_border
കട്ടപ്പന: പൂക്കളുടെ വസന്തം തീർത്ത്​ കട്ടപ്പന പുഷ്പമേളക്ക്​ സി.എസ്.ഐ ഗാർഡനിൽ 22ന്​ തുടക്കമാകും. വൈകീട്ട്​ ആറിന്​ കലാകാരൻ പ്രശാന്ത് കാഞ്ഞിരമറ്റം ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ബീന ജോബി, പ്രതിപക്ഷ നേതാവ് സുധർമ മോഹൻ, സി.എസ്.ഐ ചർച്ച് വികാരി ഡോ. ബിനോയ് പി.ജേക്കബ് എന്നിവർ പങ്കെടുക്കും. ഊട്ടിയുടെ മഞ്ഞിൽവിരിഞ്ഞ പൂക്കളുടെ പടുകൂറ്റൻ പവിലിയനാണ് മേളയുടെ മുഖ്യ ആകർഷണം. തിരുവനന്തപുരം മുതൽ കാസർകോട്​ വരെയുള്ള കാർഷിക നഴ്സറികളിൽനിന്ന്​ ബാംഗ്ലൂർ, മൈസൂർ, ഊട്ടി, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്നുമുള്ള പൂക്കളുടെ ശേഖരം മേളയിലുണ്ടാകും. റോസ്, ലില്ലി, സൺഫ്ലവർ, മാരിഗോൾഡ്, ഹൈബിസ്കസ്, തുലിപ്, ജാസ്മിൻ, ഡെയ്‌സി, ലാവണ്ടർ, ഡാലിയ, ബ്ലുബെൽ, വാട്ടർ ലില്ലി, ഓർക്കിഡ്, പോപ്പി, ഡാഫൊഡിൽ, ജെറിനിയം, ആസ്റ്റർ, ഡാഡിലിയോൺ, ഗ്രീൻ റോസ്, വയലറ്റ് റോസ്, ബ്ലാക്ക് റോസ്, നർക്കിസസ്, കോക്സ് കോംബ്, ബട്ടർ കപ്സ്, മൊണാലിസ, ഗസ്സാനിയ, പിറ്റൂണിയ, മോർണിങ്​ ഗ്ലോറി തുടങ്ങി നൂറുകണക്കിന് വൈവിധ്യങ്ങളായ ഇനങ്ങളാണ് മേളയിൽ അണിനിരത്തുന്നത്. പുഷ്പമേളക്ക് പുറമെ കൺസ്യൂമർ എക്സിബിഷനും ഗ്രാൻഡ് ഫുഡ്‌ കോർട്ടും സജ്ജീകരിക്കുന്നുണ്ട്​. ഫോൺ: 9846222069, 8921103102.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story