Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒരാഴ്ചക്കിടെ...

ഒരാഴ്ചക്കിടെ നശിപ്പിച്ചത്​ 210 കിലോ മത്സ്യം

text_fields
bookmark_border
P/2 Lead തൊടുപുഴ, നെടുങ്കണ്ടം, അടിമാലി മേഖലകളിലായിരുന്നു പരിശോധന തൊടുപുഴ: കഴിഞ്ഞ ഒരാഴ്ചക്കിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത്​ നശിപ്പിച്ചത്​ 210 കിലോ പഴകിയ മത്സ്യം. മായം ചേർന്നതെന്ന്​ സംശയിക്കുന്ന നിരവധി മത്സ്യസാമ്പിളുകൾ ശേഖരിച്ച്​ വിശദ പരിശോധനക്ക്​ ലാബിലേക്ക്​ അയക്കുകയും ക്രമക്കേട്​ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക്​ ആദ്യഘട്ടത്തിൽ 8000 രൂപ പിഴചുമത്തുകയും ചെയ്തു. നെടുങ്കണ്ടം, തൂക്കുപാലം പ്രദേശങ്ങളിൽ മീൻ കഴിച്ച പൂച്ചകൾ ചാകുകയും കറി കഴിച്ചവർക്ക് വയറുവേദനയും മറ്റ്​ അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തതായി പരാതി ഉയർന്നതിനെത്തുടർന്ന്​ ആരോഗ്യമന്ത്രി വീണ ജോർജിന്‍റെ നിർദേശപ്രകാരമാണ്​ ഓപറേഷൻ സാഗർ റാണിയുടെ ഭാഗമായി ജില്ലയിലെ മത്സ്യവിൽപന ശാലകളിൽ പരിശോധന ഊർജിതമാക്കിയത്​. തൊടുപുഴ, നെടുങ്കണ്ടം, അടിമാലി മേഖലകളിലായിരുന്നു പരിശോധന. ഭക്ഷ്യയോഗ്യമല്ലെന്ന്​ തെളിഞ്ഞ കേര, നത്തോലി, വിളമീന്‍, കൊഴുവ തുടങ്ങിയ മത്സ്യങ്ങളാണ്​ പിടിച്ചെടുത്ത് നശിപ്പിച്ചത്​. മൂവാറ്റുപുഴ, പെരുമ്പാവൂർ, മുനമ്പം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മൊത്തക്കച്ചവട സ്ഥാപനങ്ങളിൽനിന്ന്​​ ജില്ലയിലെ വിൽപനശാലകളിൽ എത്തിച്ച മത്സ്യത്തിനാണ്​ ഗുണനിലവാരമില്ലെന്ന്​ കണ്ടെത്തിയത്​. ശരിയായ രീതിയിൽ ഐസ്​ ഉപയോഗിക്കാത്തതിനാൽ പഴകിപ്പോയ മത്സ്യമായിരുന്നു ഇവയിൽ ഏറെയും. എന്നാൽ, പരിശോധനക്കയച്ച സാമ്പിളുകളിലൊന്നും ഫോർമാലിൻ അമോണിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും പഴക്കം സംഭവിച്ചതാണ്​ മത്സ്യം ഭക്ഷ്യയോഗ്യമല്ലാതാകാൻ കാരണമെന്നാണ്​ പരിശോധനഫലം എന്നും ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. രാസവസ്തു ചേർത്തതായി കണ്ടെത്തിയാൽ ബന്ധപ്പെട്ട വ്യാപാരിക്കെതിരെ പ്രോസിക്യൂഷൻ നടപടികളുണ്ടാകും. പരിശോധന തുടങ്ങിയതോടെ ജില്ലയിലേക്ക്​ ഗുണനിലവാരമില്ലാത്ത മത്സ്യത്തിന്‍റെ വരവ്​ ഗണ്യമായി കുറഞ്ഞതായും അവർ വ്യക്തമാക്കി. മാർക്കറ്റുകളിൽ രാത്രികാല പരിശോധനയും ആരംഭിച്ചിട്ടുണ്ട്​. അതേസമയം, പൂച്ചകൾ ചത്തത്​ മീൻ കഴിച്ചിട്ടാണെന്ന്​ തെളിഞ്ഞിട്ടി​ല്ലെന്നും റെഡ്​മീറ്റ്​ അലർജിയുള്ളവർക്കാണ്​ പഴകിയ മത്സ്യം കഴിച്ചപ്പോൾ അസ്വസ്ഥതകൾ അനുഭവപ്പെട്ടത്​ എന്നാണ്​ ഡോക്ടറുടെ മൊഴിയെന്നുമാണ്​ ഭക്ഷ്യസുരക്ഷ അധികൃതർ പറയുന്നത്​. റെഡ്​മീറ്റ്​ അലർജിയുള്ളവർക്ക്​ ശരിയായ ഊഷ്മാവിലല്ലാത്ത മത്സ്യങ്ങൾ കഴിക്കുന്നത്​ അസ്വസ്ഥതകൾ വർധിപ്പിച്ചേക്കാം എന്നാണ്​ ആരോഗ്യവിദഗ്​ധരും പറയുന്നത്​. ഭക്ഷ്യസുരക്ഷ ഓഫിസർമാരായ എം.എൻ. ഷംസിയ, ബൈജു പി.ജോസഫ്​, ആൻമേരി ജോൺസൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ചിത്രം: TDL News cutting
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story