Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2022 5:35 AM IST Updated On
date_range 3 April 2022 5:35 AM ISTകാഡ്‌സ് ഗ്രീന്‍ഫെസ്റ്റ് 21ന് ആരംഭിക്കും
text_fieldsbookmark_border
തൊടുപുഴ: രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം കാഡ്‌സ് ഗ്രീന്‍ഫെസ്റ്റ് 21 മുതല്‍ മേയ് ഒന്നുവരെ വില്ലേജ് സ്‌ക്വയറില്‍ നടക്കുമെന്ന് അധികൃതര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വിത്ത് മഹോത്സവം, സ്‌പൈസസ് ഫെസ്റ്റ്, ഫുഡ് ഫെസ്റ്റ്, പുഷ്പപ്രദര്‍ശനം, ചക്കയുത്സവം, മാമ്പഴമേള, സെമിനാറുകള്‍, മത്സരങ്ങള്‍, കലാപരിപാടികള്‍ എന്നിവ ഫെസ്റ്റിനെ ആകര്‍ഷകമാക്കും. നഗരസഭയുടെയും വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. മികച്ച ജൈവകര്‍ഷകന് ജൈവശ്രീ അവാര്‍ഡ് നല്‍കും.10,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. മികച്ചകര്‍ഷകര്‍ ഉൽപാദിപ്പിച്ച മേല്‍ത്തരം വിത്തുകള്‍ക്കും തൈകള്‍ക്കും പുറമെ സംസ്ഥാനത്തെ എല്ലാ ഗവേഷണ കേന്ദ്രങ്ങളിലെ മികച്ച വിത്തുകളും തൈകളും മറ്റ് ഉൽപാദനോപാധികളും വിതരണത്തിന് എത്തിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ആദിവാസി വിഭാഗത്തിന്റെ തനത് ഉൽപന്നങ്ങളുടെ വിപുലമായ പ്രദര്‍ശനവും വിപണനവും നടക്കും. വാർത്തസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാനും നഗരസഭ ചെയര്‍മാനുമായ സനീഷ് ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍ ആന്റണി കണ്ടിരിക്കല്‍, സെക്രട്ടറി കെ.വി. ജോസ്, ഡയറക്ടര്‍മാരായ ജേക്കബ് മാത്യു, എം.ഡി. ഗോപിനാഥന്‍ നായര്‍, വി.പി. സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ 16 പേര്‍ക്കുകൂടി കോവിഡ് തൊടുപുഴ: ജില്ലയില്‍ 16 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അയ്യപ്പൻകോവിൽ 1, ഇടവെട്ടി 1, കരിമണ്ണൂർ 1, കുടയത്തൂർ 3, കുമാരമംഗലം 1, മണക്കാട് 1, പീരുമേട് 1, തൊടുപുഴ 2, വണ്ടൻമേട് 1, വണ്ണപ്പുറം 1, വാഴത്തോപ്പ് 3.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story