Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2021 5:30 AM IST Updated On
date_range 9 Dec 2021 5:30 AM ISTമെഗാ തൊഴിൽമേള 21ന് തിരുവല്ലയില്‍
text_fieldsbookmark_border
പത്തനംതിട്ട: ജില്ല എംപ്ലോയ്മൻെറ് എക്സ്ചേഞ്ചും മാക്ഫാസ്്റ്റ് കോളജ് തിരുവല്ലയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍ മേള 'നിയുക്തി 2021' ഡിസംബര്‍ 21ന് തിരുവല്ല മാക്ഫാസ്്റ്റ് കോളജില്‍ നടത്തും. 50ഓളം ഉദ്യോഗദായകര്‍ പങ്കെടുക്കും. പ്രവൃത്തിപരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരുപോലെ പരിഗണന ലഭിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഐ.ടി.ഐ, ഐ.ടി.സി മുതല്‍ ഡിപ്ലോമ, ബി.ടെക് ബിരുദം, ബിരുദാനന്തര ബിരുദം, പാരാ മെഡിക്കല്‍ തുടങ്ങിയ യോഗ്യത ഉള്ളവര്‍ക്ക് പങ്കെടുക്കാം. അവരുടെ താലൂക്കുകളില്‍ സ്ഥിതിചെയ്യുന്ന ടൗണ്‍ എംപ്ലോയ്മൻെറ് എക്സ്ചേഞ്ചുകളില്‍ തൊഴില്‍ മേളയുമായി ബന്ധപ്പെട്ട രജിസ്ട്രേഷനും അന്വേഷണങ്ങള്‍ക്കുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. www.jobfest.kerala.gov.in എന്ന വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്ത് ലഭിക്കുന്ന അഡ്മിറ്റ് കാര്‍ഡിൻെറ പകർപ്പുമായി മാത്രമേ തൊഴില്‍ മേളക്ക് ഹാജരാകാവൂ. അഞ്ച് സെറ്റ് സി.വി (കരിക്കുലം വിറ്റ) കൈയില്‍ കരുതണം. അഡ്മിറ്റ് കാര്‍ഡില്‍ പറയുന്ന സമയക്രമം അനുസരിച്ച് തൊഴില്‍ മേളയില്‍ ഹാജരായാല്‍ മതിയാകും. വ്യത്യസ്ത തസ്തികകളിലായി അറുനൂറോളം അവസരങ്ങള്‍ മേളയില്‍ ഉണ്ടാകും. പത്തനംതിട്ട ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് താലൂക്ക് അടിസ്ഥാനത്തില്‍ സ്ഥിതിചെയ്യുന്ന ടൗണ്‍ എംപ്ലോയ്മൻെറ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ചുവടെ. പത്തനംതിട്ട ജില്ല എംപ്ലോയ്മൻെറ് എക്സ്ചേഞ്ച്-0468 2222745. ടൗണ്‍ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച്, റാന്നി 04735 224388. ടൗണ്‍ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച്, അടൂര്‍ 04734 224810. ടൗണ്‍ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച്, തിരുവല്ല 0469 2600843. ടൗണ്‍ എംപ്ലോയ്മൻെറ് എക്സ്ചേഞ്ച്, മല്ലപ്പള്ളി 0469 2785434 .............................. പെയ്ഡ് അപ്രൻറീസ്ഷിപ്പിന് അപേക്ഷിക്കാം പത്തനംതിട്ട: ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ ആറുമാസത്തെ പെയ്ഡ് അപ്രൻറീസ്ഷിപ്പിന് അവസരം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് പി.ജി ഡിപ്ലോമ എന്നിവ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020, 2021 വര്‍ഷങ്ങളില്‍ കോഴ്സ് കഴിഞ്ഞവരും സ്വന്തമായി സ്മാര്‍ട്ട് ഫോണും ഇൻറര്‍നെറ്റ് ഡേറ്റാ കണക്ഷനും ഉള്ളവരുമാകണം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അപ്രൻറിസിന് പ്രതിമാസം 7000 രൂപ സ്റ്റൈപൻഡ് ലഭിക്കും. യോഗ്യത സര്‍ട്ടിഫിക്കറ്റിൻെറ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ അപേക്ഷ നല്‍കണം. അവസാന തീയതി ഡിസംബര്‍ 18. ഫോണ്‍: 0468 2222657.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story