Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2022 12:11 AM IST Updated On
date_range 23 Aug 2022 12:11 AM ISTവർഷകാലം പാതി പിന്നിട്ടു; 21 ശതമാനം മഴ കുറവ്
text_fieldsbookmark_border
* ഇടുക്കി അണക്കെട്ടിൽ ബ്ലൂ അലർട്ട് മൂലമറ്റം: വർഷകാലം പാതിയലധികം പിന്നിട്ടിട്ടും സംസ്ഥാനത്ത് പ്രതീക്ഷക്കൊത്ത് മഴ ലഭിച്ചില്ല. ജൂൺ ഒന്ന് മുതൽ തിങ്കളാഴ്ച വരെ ജില്ലയിൽ ലഭിക്കേണ്ടിയിരുന്നത് 1648.2 മില്ലീമീറ്റർ മഴയാണ്. എന്നാൽ, ലഭിച്ചത് 1307 മില്ലീമീറ്റർ മാത്രമാണ്. ഇത് സാധാരണയേക്കാൾ 21 ശതമാനം കുറവാണ്. സംസ്ഥാനത്തെ വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിൽ 3351.12 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലം അവശേഷിക്കുന്നുണ്ട്. ഇത് പൂർണ സംഭരണശേഷിയുടെ 81 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേസമയം 2830.978 ദശലക്ഷം യൂനിറ്റ് ഉൽപാദിപ്പിക്കാൻ ആവശ്യരായ ജലമാണ് അവശേഷിച്ചിരുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമായ ഇടുക്കി ഡാമിൽ 79 ശതമാനം ജലമാണ് അവശേഷിക്കുന്നത്. പമ്പ 78, ഷോളയാർ 95, ഇടമലയാർ 83, കുണ്ടള 94, മാട്ടുപ്പെട്ടി 90, കുറ്റ്യാടി 71, പൊന്മുടി 91 എന്നിങ്ങനെയാണ് മറ്റ് പ്രധാന വൈദ്യുതി വകുപ്പിന്‍റെ ഡാമുകളിലെ ജലനിരപ്പ്. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി ബ്ലൂ അലർട്ടിലാണ്. റൂൾ കർവ് പ്രകാരം 2382.09 അടിക്ക് മുകളിൽ ജലനിരപ്പ് അവശേഷിക്കുന്നതിനാലാണ് ബ്ലു അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി ഡാമിലെ ജലം ഉപയോഗിച്ച് തിങ്കളാഴ്ച മൂലമറ്റം വൈദ്യുതി നിലയത്തിൽ 16.285 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story