Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഒന്നും നടക്കാത്ത...

ഒന്നും നടക്കാത്ത ഇടമലക്കുടിയിലേക്ക്​ പുതിയ റോഡിന്​ 20കോടി LEAD

text_fields
bookmark_border
* നടപ്പാകുമോ ഇക്കുറിയെങ്കിലും ഗതാഗതയോഗ്യമായ റോഡ്​ ഇടമലക്കുടി: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് യാത്രാമാർഗം ഇല്ലാത്തതാണ് മുഖ്യപ്രശ്​നവും ക്ലേശവും. ഇവിടേക്ക് റോഡ്​ നിർമിക്കുന്ന പദ്ധതികൾ പലത്​ വന്നു. ഏറെയും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി. വർഷങ്ങളായിട്ടും ഗതാഗതയോഗ്യമായ ഒന്നും യാഥാർഥ്യമായിട്ടില്ല. ഈ വർഷത്തെ ബജറ്റിലും റോഡിന് ശിപാർശയുണ്ട്. 20 കോടിയും വകയിരുത്തിയിട്ടുണ്ട്​. വല്ലതും നടക്കുമോയെന്നത് കണ്ടുതന്നെ അറിയണം. മറയൂർ അഞ്ചാംമൈൽ മുതൽ ഇടമലക്കുടിയിലെ മുളകുതറ വരെ ബന്ധിപ്പിക്കുന്ന പുതിയറോഡാണ് പൊതുമരാമത്ത് വകുപ്പി​ൻെറ പദ്ധതി. ബജറ്റിൽ വന്നെന്നല്ലാതെ ശരിയായ റൂട്ടുപോലും അധികൃതരിൽനിന്ന്​ ലഭിക്കുന്നില്ല. ഇടമലക്കുടിയിൽ റോഡ് നിർമിക്കാൻ പൊതുമരാമത്ത് വകുപ്പിന് നേരിട്ട് കഴിയില്ല. വനംവകുപ്പ് അനുവദിക്കണം. വനഭൂമി ഉൾപ്പെട്ടുവരാൻ സാധ്യതയുള്ളതിനാൽ കടമ്പകൾ വേറെയുമുണ്ടാകും. മുമ്പ്​ ഇടമലക്കുടി പാക്കേജി​ൻെറ ഭാഗമായി റോഡ് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നി​ല്ലെന്ന്​ ആദിവാസികൾ തന്നെ സാക്ഷ്യം. പഞ്ചായത്ത് സ്വന്തംനിലയിൽ നിർമിച്ച റോഡ് 2018ലെ പ്രളയത്തിൽ തകർന്നു. കുടികളിലെ ആദ്യകേ​ന്ദ്രമായ സൊസൈറ്റിക്കുടിവരെ ജീപ്പ് റോഡുണ്ടായിരുന്നതും ഇപ്പോൾ യാത്രായോഗ്യമല്ല. കഴിഞ്ഞവർഷം പഞ്ചായത്ത് മുൻകൈയെടുത്ത് മൂന്ന് റോഡ് എടുത്തു. ഇതിൽ ഒരെണ്ണം പണികഴിഞ്ഞു. രണ്ടെണ്ണം ഇനിയും തുടങ്ങിയിട്ടില്ല. ഈ വർഷം മൂന്നു റോഡ്​ വർക്കുകൾ വനംവകുപ്പ്​ അനുമതി കിട്ടാത്തതിനാൽ ടെൻഡർ വിളിക്കാൻ പറ്റിയിട്ടില്ല. കൊടുംവളവുകൾ കോൺക്രീറ്റ്​ ചെയ്യാനാണ് പഞ്ചായത്ത് ഫണ്ട് അനുവദിച്ചത്. വനംവകുപ്പ് സമ്മതിക്കുന്നില്ല. സാഹചര്യം ഇതായിരിക്കെ ബജറ്റിൽ പ്രഖ്യാപിച്ച 20 കോടിയുടെ റോഡ് പദ്ധതി നടപ്പാക്കുമോ എന്നതിലാണ്​ ആശങ്ക. പെട്ടിമുടി ദുരന്തമുണ്ടായപ്പോൾ നല്ലൊരു റോഡില്ലാത്തത് രക്ഷാപ്രവർത്തനം അസാധ്യമാക്കിയിരുന്നു. സമാന അവസ്ഥയാണ് ഇടമലക്കുടിയിലും. പെട്ടിമുടിയിൽനിന്നാണ് ഇപ്പോൾ ഇടമലക്കുടിക്ക്​ യാത്രാമാർഗമുള്ളത്​. ഈ റോഡ്​ സൊസൈറ്റിക്കുടിവരെയെങ്കിലും നല്ലരീതിയിൽ ഗതാഗതയോഗ്യമായാൽ യാത്രാപ്രശ്​നം പരിധിവരെ കുറക്കാം. തമിഴ്​നാട്ടിൽ സ്​കൂൾ തുറന്നു; പോകാൻ കഴിയാതെ തോട്ടംതൊഴിലാളി കുട്ടികൾ മൂന്നാർ: തമിഴ്​നാട്ടിൽ സ്​കൂളുകളും കോളജും തുറന്നെങ്കിലും യാത്രാസൗകര്യമില്ലാത്തതിനാൽ തോട്ടംമേഖലയിലെ വിദ്യാർഥികൾക്ക് പോകാൻ കഴിയുന്നില്ല. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് മാസങ്ങളായി അടച്ചിട്ടിരുന്ന തമിഴ്​നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങൾ ചൊവ്വാഴ്​ചയാണ് തുറന്നത്. മൂന്നാർ, വട്ടവട, ശാന്തൻപാറ, പൂപ്പാറ മേഖലകളിൽനിന്ന്​ ആയിരത്തിലധികം കുട്ടികളാണ് തമിഴ്​നാട്ടിലെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നത്. കോവിഡിനെത്തുടർന്ന് മൂന്നാറിൽനിന്ന്‌ തമിഴ് നാട്ടിലേക്കുണ്ടായിരുന്ന നിർത്തിെവച്ച ബസ് സർവിസുകൾ പുനരാംഭിക്കാത്തതാണ്​ പ്രശ്​നം. കൂടുതൽ കുട്ടികൾക്കും ചൊവ്വാഴ്​ച എത്തിച്ചേരാൻ കഴിഞ്ഞില്ല. മൂന്നാറിൽനിന്ന്‌ തമിഴ്​നാട്ടിലേക്ക് ടാക്​സി വിളിച്ചുവേണം യാത്രചെയ്യാൻ എന്നതാണ് ഇപ്പോഴത്തെ സ്​ഥിതി. മൂന്നാറിൽനിന്ന്‌ 98 കിലോമീറ്റർ ദൂരത്തുള്ള തേനിയിലേക്ക് 4000 രൂപയാണ് ടാക്​സി നിരക്ക്. ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ഇത്രയും വലിയ തുക ചെലവിട്ട് കുട്ടികളെ അയക്കുന്നതിന് കഴിയാത്തതിനാൽ ഭൂരിഭാഗം കുട്ടികളും ചൊവ്വാഴ്​ച വീടുകളിൽതന്നെ കഴിഞ്ഞു. കുട്ടികളുടെ യാത്രാദുരിതം പരിഹരിക്കുന്നതിനായി മൂന്നാറിൽനിന്ന്‌ തമിഴ്​നാട്ടിലേക്ക്​ ബസ് സർവിസുകൾ പുനരാരംഭിക്കാതെ കഴിയില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story