Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉദ്​ഘാടനം ചെയ്ത്​ 20...

ഉദ്​ഘാടനം ചെയ്ത്​ 20 വർഷമായിട്ടും ബസ് സ്റ്റാൻഡ്​​ യാഥാർഥ്യമായില്ല

text_fields
bookmark_border
നെടുങ്കണ്ടം: ഉദ്ഘാടനം നടത്തി 20 വര്‍ഷമായിട്ടും തൂക്കുപാലം ബസ് സ്റ്റാൻഡ്​​ ഇന്നും യാഥാർഥ്യമായിട്ടില്ല. പട്ടംകോളനി നിവാസികളുടെ ചിരകാല സ്വപ്‌നമായിരുന്നു ബസ് സ്റ്റാൻഡ്​​. പട്ടംകോളനിയുടെ സുവര്‍ണജൂബിലി വര്‍ഷത്തില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്‍റെ സ്‌നേഹോപകാരമായി ആഘോഷമായാണ്​ സ്റ്റാൻഡ്​​ ഉദ്​ഘാടനം ചെയ്തത്​​. എന്നാൽ, തൂക്കുപാലം പാമ്പുമുക്ക് ജങ്​ഷനില്‍ ബസ് സ്റ്റാൻഡ്​ ഇപ്പോഴും അനാഥമാണ്. നെടുങ്കണ്ടത്തുനിന്ന്​ വിനോദസഞ്ചാര കേന്ദ്രമായ രാമക്കല്‍മേടിന്​ പോകുന്ന പ്രധാന പാതയിലാണ് സ്റ്റാൻഡ്​. പട്ടം കോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്തെ ഗതാഗതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ ജനങ്ങളുടെ നിരന്തര നിവേദനഫലമായാണ് സ്റ്റാൻഡ്​ നിര്‍മിച്ചതും 2002ല്‍ അന്നത്തെ എം.പി കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്​ ഉദ്ഘാടനം ചെയ്തതും. എന്നാല്‍, ബസുകള്‍ യഥാസമയം കയറിയിറങ്ങാനും പാര്‍ക്ക് ചെയ്യാനുമുള്ള സൗകര്യം നാളിതുവരെ ഒരുക്കിയിട്ടില്ല. പ്രതിഷേധം ശക്തമാകുമ്പോള്‍ മാത്രം ചില ബസുകള്‍ സ്റ്റാൻഡിനുള്ളില്‍ പ്രവേശിക്കുന്നതല്ലാതെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. രാവിലെയും വൈകുന്നേരങ്ങളിലും ടൗണിലെത്തുന്ന ബസുകളിലധികവും എസ്​.എന്‍. ജങ്​ഷനിലെത്തി മടങ്ങുകയാണ്​. നടുറോഡില്‍ വാഹനങ്ങള്‍ തിരിക്കുന്നത് ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ചില ബസുകള്‍ വാതില്‍ക്കലെത്തി തിരിച്ചുപോകുന്നതല്ലാതെ സ്റ്റാൻഡില്‍ കയറാറില്ല. സ്​റ്റാൻഡിനാവശ്യമായ ഒരുവിധ അടിസ്ഥാന സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ദിനേന ആയിരക്കണക്കിന് സഞ്ചാരികള്‍ കടന്നുപോകുന്ന വഴിയിലാണ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാവാതെ പേരിനൊരു സ്റ്റാൻഡ്​​ സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ വാഹനങ്ങള്‍ കഴുകാനും സ്വകാര്യ-സ്‌കൂള്‍ ബസുകള്‍ പാര്‍ക്ക് ചെയ്യാനും വളര്‍ത്തു മൃഗങ്ങളെ കെട്ടാനും ചില സന്ദര്‍ഭങ്ങളില്‍ തടി വ്യാപാരികള്‍ ലോഡ് കയറ്റാനും മറ്റുമാണ് സ്റ്റാൻഡ്​ ഉപയോഗിക്കുന്നത്. idl ndkm തൂക്കുപാലം ബസ് സറ്റാൻഡില്‍ കയറാതെ മടങ്ങുന്ന സ്വകാര്യ ബസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story