Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2021 5:28 AM IST Updated On
date_range 14 April 2021 5:28 AM ISTപെമ്പിളൈ ഒരുമൈയും ട്വൻറി20യും ഭൂഷണമല്ല -ചന്ദ്രശേഖരൻ
text_fieldsbookmark_border
മൂന്നാര്‍: പെമ്പിളൈ ഒരുമൈെയയും ട്വൻറി20െയയും തള്ളിപ്പറഞ്ഞ് ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആര്‍. ചന്ദ്രശേഖരന്‍. നിലപാടില്ലാത്ത ഇത്തരം സംഘടനകള്‍ വളര്‍ന്നുവരുന്നത് ഒരുരാജ്യത്തിനും ഭൂഷണമല്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെമ്പിളൈ ഒരുമയുടെ സമരം ഒരു പ്രത്യേക സാഹചര്യത്തില്‍ വളർന്നുവന്ന അരാഷ്ട്രീയവാദമാണ്. ഇത് ഒരിക്കലും ജനാധിപത്യരാജ്യത്തിന് ഭൂഷണമല്ല. മൂന്നാറിലെ ടാറ്റ കമ്പനിയുടെ കീഴിെല ഐ.ടി.ഡി ലോക്കൗട്ട് ചെയ്തത് തെറ്റാണ്. കമ്പനിക്ക് ലാഭവും തൊഴിലാളികള്‍ക്ക് ജോലിയും ലഭിക്കണം. കയര്‍ തൊഴിലാളികള്‍ക്കും തോട്ടം തൊഴിലാളികള്‍ക്കും ഒരുപോലെ ശമ്പളം നൽകാൻ ഏതു സര്‍ക്കാർ അധികാരത്തിലെത്തിയാലും നടപടി സ്വീകരിക്കണം. ജില്ലയില്‍ അഞ്ച് സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍ എം.എല്‍.എ എ.കെ. മണി, പാര്‍ട്ടി ഭാരവാഹികളായ വിജയകുമാര്‍, സണ്ണി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story