Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീഡനക്കേസിൽ 19കാരൻ...

പീഡനക്കേസിൽ 19കാരൻ അറസ്റ്റിൽ

text_fields
bookmark_border
പീഡനക്കേസിൽ 19കാരൻ അറസ്റ്റിൽ
cancel
കട്ടപ്പന: പതിമൂന്നുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. അണക്കര ഉദയഗിരിമേട് വാടകക്ക്​ താമസിക്കുന്ന കരുണാപുരം തണ്ണീർപാറ വാലയിൽ സ്റ്റെഫിൻ എബ്രഹാമാണ്​ (19) വണ്ടൻമേട് പൊലീസ്​ പിടിയിലായത്. പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിച്ചെന്നാണ്​ പൊലീസ് പറയുന്നത്​. സംശയം തോന്നിയ മുത്തശ്ശിയാണ് വണ്ടന്മേട്​ പൊലീസിൽ പരാതി നൽകിയത്. കട്ടപ്പന ഡിവൈ.എസ്.പി വി.എ. നിഷാദ് മോന്‍റെ നിർദേശാനുസരണം വണ്ടൻമേട് സി.ഐ വി.എസ്. നവാസ്, എസ്.ഐമാരായ എബി ജോർജ്, റെജി, ബിജു, എ.എസ്.ഐ അനിൽ, എസ്.സി.പി.ഒ ബാബുരാജ്, ഹനീഷ്, ഷിബു, രതീഷ്, സിനോജ് എന്നിവരുടെ നേതൃത്വത്തിലാണ്​ യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ ബുധനാഴ്ച നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും. ഫോട്ടോ. അറസ്റ്റിലായ സ്റ്റെഫിൻ എബ്രഹാം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story