Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2022 5:28 AM IST Updated On
date_range 16 March 2022 5:28 AM ISTഅപ്രന്‍റിസ് മേള 18ന് കട്ടപ്പനയിൽ
text_fieldsbookmark_border
കട്ടപ്പന: കേന്ദ്ര നൈപുണ്യ വികസന സംരംഭക മന്ത്രാലയത്തിൻെറയും സംസ്ഥാന വ്യവസായിക പരിശീലന വകുപ്പിൻെറയും നേതൃത്വത്തില്‍ ജില്ലതല അപ്രന്‍റീസ് മേള 18ന് കട്ടപ്പനയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് കട്ടപ്പന ലയണ്‍സ് ക്ലബ് ഹാളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സൻ ബീന ജോബി അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും അല്ലാത്തതുമായ 65 ഗവ., പബ്ലിക് ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് ഐ.ടി.ഐ വിജയിച്ച ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനാണ് മേളയെന്ന് അസിസ്റ്റന്‍റ് അപ്രന്റിസ്ഷിപ് അഡ്വൈസര്‍ പീറ്റര്‍ സ്റ്റാലിന്‍, ഐ.ടി.ഐ സീനിയര്‍ സൂപ്രണ്ട് വര്‍ഗീസ് ലൂക്ക്, നിഷാദ് ഹമീദ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story