Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ 18...

ജില്ലയിൽ 18 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
സമ്പർക്കത്തിലൂടെ മൂന്നുപേർക്ക് ആലപ്പുഴ: ജില്ലയിൽ ബുധനാഴ്​ച 18 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ചുപേർ വിദേശത്തുനിന്നും നാലുപേർ അന്തർ സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ആറുപേർ ഐ.ടി.ബി.പി നൂറനാട് ഉദ്യോഗസ്ഥരാണ്. മൂന്നുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം. രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ രണ്ടുബന്ധുക്കൾക്കും ഒരു സുഹൃത്തിനുമാണ്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്​. രോഗം സ്ഥിരീകരിച്ച മറ്റുള്ളവർ: കുവൈത്തിൽനിന്ന്​ എത്തിയ ആലപ്പുഴ സ്വദേശിയായ യുവാവ്, ചെങ്ങന്നൂർ സ്വദേശിയായ യുവാവ്. ഷാർജയിൽനിന്ന്​ എത്തിയ ആറാട്ടുപുഴ സ്വദേശിയായ യുവാവ്, ദു​ൈബയിൽനിന്ന്​ എത്തിയ ആലപ്പുഴ സ്വദേശി (60), ഹരിപ്പാട് സ്വദേശിയായ യുവാവ്, മുംബൈയിൽനിന്ന്​ എത്തിയ ചെറിയനാട് സ്വദേശി (48), മഹാരാഷ്​ട്രയിൽനിന്ന്​ എത്തിയ ആലപ്പുഴ സ്വദേശി (55), ആലപ്പുഴ സ്വദേശിയായ യുവാവ്, ഗുജറാത്തിൽനിന്ന്​ എത്തിയ ചമ്പക്കുളം സ്വദേശിനി (63). എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 221 പേർ ചികിത്സയിൽ ഉണ്ട്. ബുധനാഴ്​ച 16 പേരുടെ പരിശോധനഫലം നെഗറ്റിവായി. ആകെ 208പേർ രോഗമുക്തരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story