Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2022 12:22 AM IST Updated On
date_range 22 Aug 2022 12:22 AM ISTരോഗം ബാധിച്ചവ ഉൾപ്പെടെ 1700 ചന്ദനമരം പിഴുതുമാറ്റി
text_fieldsbookmark_border
മറയൂർ: മറയൂർ ചന്ദനക്കാടുകളിൽനിന്ന് സ്പൈക്ക് ഡിസീസ് . ഇവ ചെത്തിയൊരുക്കുന്ന ജോലികൾ നടന്നുവരുന്നു. സെപ്റ്റംബറിൽ ലേലം നടക്കും. ചന്ദനമരങ്ങൾ കരിഞ്ഞുണങ്ങാൻ ഇടയാക്കുന്ന സ്പൈക്ക് ഡിസീസ് വ്യാപകമാകുന്ന സാഹചര്യത്തിൽ 2000 മരങ്ങൾ പിഴുതുമാറ്റാൻ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി മൂന്ന് മാസമായി പിഴുതുമാറ്റി വരുകയാണ്. ഇതുവരെ പിഴുതുമാറ്റിയ 1700 ചന്ദനമരങ്ങളിൽ പ്രകൃതിദത്തമായി ഉണങ്ങിയതും കാറ്റിൽ ഒടിഞ്ഞുവീണതും രോഗം ബാധിച്ചവയും ഉൾപ്പെടുന്നു. ഈ ചന്ദനമരങ്ങൾ മുറിച്ചു കഷണങ്ങളാക്കിയും വേരുകൾ പൂർണമായും മാന്തിയെടുത്തുമാണ് ശേഖരിക്കുന്നത്. മറയൂരിലെ ചന്ദന ഗോഡൗൺ പരിസരത്ത് കൂട്ടിയിട്ടിരിക്കുന്ന മരങ്ങൾ ഇപ്പോൾ ചെത്തിയൊരുക്കി സൂക്ഷിക്കുന്ന ജോലികളാണ് നടന്നുവരുന്നത്. 16 ഇനങ്ങളായി തരംതിരിച്ച് 80 മുതൽ 100 ടൺ വരെ ചന്ദനമാണ് ലേലത്തിൽ വെക്കുക. തരത്തിനനുസരിച്ച് ഒരുകിലോ ചന്ദനത്തിന് 2000 മുതൽ 25,000 രൂപ വരെ വില ലഭിക്കും. കാലങ്ങളായി ചന്ദനത്തിന് സ്പൈക്ക് രോഗം ബാധിക്കുന്നുണ്ട്. ഇവ പിഴുതുമാറ്റി ചെത്തിയൊരുക്കി വിൽപന നടത്തുകയാണ് ചെയ്യുന്നത്. രോഗം ബാധിച്ചാൽ മരങ്ങൾ ഉണങ്ങുന്നു എന്നല്ലാതെ അവയുടെ ഗുണമേന്മ ഒട്ടും കുറയുന്നില്ലെന്ന് മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ് കുമാർ പറഞ്ഞു. TDL Chandanamaram ചന്ദനമരങ്ങൾ പിഴുതുമാറ്റുന്നു കത്തെഴുത്ത് മത്സരം തൊടുപുഴ: ചിലവ് ക്രിസ്തുരാജ പള്ളിയിലെ യുവദീപ്തി- കെ.സി.വൈ.എം ആഭിമുഖ്യത്തില്‍ ഓണത്തോടനുബന്ധിച്ച് സംസ്ഥാനതലത്തില്‍ കത്തെഴുത്ത് മത്സരം നടത്തും. പ്രകൃതി, പരിസ്ഥിതി, സമകാലിക പ്രശ്‌നങ്ങളും പരിഹാരമാര്‍ഗങ്ങളും ഉന്നയിച്ച് മാവേലിത്തമ്പുരാനെ അഭിസംബോധന ചെയ്താണ് കത്തെഴുതേണ്ടത്. കത്തുകളോടൊപ്പം പരാമര്‍ശിക്കപ്പെടുന്ന വിഷയങ്ങളുടെ തെളിവുകളും ഉള്‍പ്പെടുത്താം. 'ന്നാ നിങ്ങള്‍ കത്ത് എഴുത്' പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന് പ്രായപരിധിയില്ല. മികച്ച മൂന്നു കത്തിന് കാഷ് അവാര്‍ഡ് നല്‍കും. സ്വന്തം കൈപ്പടയില്‍ എഴുതിയ കത്തിന്‍റെ പകര്‍പ്പാണ് തപാലിലോ വാട്‌സ്ആപ്പിലോ സെപ്റ്റംബര്‍ ഒമ്പതിനകം അയക്കേണ്ടത്. വിലാസം യുവദീപ്തി - കെ.സി.വൈ.എം, ക്രിസ്തുരാജ പള്ളി, ചിലവ് പി.ഒ, കലയന്താനി തൊടുപുഴ, ഇടുക്കി - 685 588. വാട്സ്ആപ്: 8921412928 .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story