Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാവടിയിൽ ഗൃഹനാഥനെ...

മാവടിയിൽ ഗൃഹനാഥനെ കാണാതായിട്ട്​ 17 മാസം; തുമ്പുണ്ടാക്കാൻ കഴിയാതെ പൊലീസ്​

text_fields
bookmark_border
​െനടുങ്കണ്ടം: മാവടിയിൽനിന്ന്​ ഗൃഹനാഥനെ കാണാതായി 17 മാസവും കത്തിക്കരിഞ്ഞ നിലയിൽ അസ്​ഥികൂടം കണ്ടെത്തി ഒമ്പതു​ മാസവും പിന്നിട്ടിട്ടും രണ്ട് സംഭവത്തിലും തുമ്പുണ്ടാക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. 2019 സെപ്റ്റംബർ മൂന്നിനാണ് ഗൃഹനാഥനെ കാണാതായത്. അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രിയെ സമീപിച്ചു. എറണാകുളം റേഞ്ച് ഐ.ജിയോട് അന്വേഷണത്തിന്​ ഡി.ജി.പി നിർദേശിച്ചിരുന്നു. ഇതിനിടയാണ് മാവടിയിൽ 2020 മേയ് ആറിനാണ് കത്തിക്കരിഞ്ഞ നിലയിൽ അസ്​ഥികൂടം കണ്ടെത്തിയത്. ആളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. കമ്പികൊണ്ട് ചുറ്റിക്കെട്ടിയ നിലയിലാണ് അസ്ഥികൂടം. 40ന്​ മുകളിൽ പ്രായമുള്ള പുരുഷ​ൻെറ അസ്ഥികൂടമാണിതെന്നാണ്​ പോസ്​റ്റ്​മോർട്ടം റിപ്പോർട്ട്​. ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇത്​ കാണാതായ പ്രദേശവാസിയുടേതെന്ന സൂചന ലഭിച്ച സാഹചര്യത്തിൽ അയാളുടെ സഹോദര​ൻെറ രക്തസാമ്പിൾ ഡി.എൻ.എ പരിശോധനക്ക്​ പൊലീസ്​ ശേഖരിച്ചു. ഡി.എൻ.എ പരിശോധന ഫലവും സൂപ്പർ ഇംപോസിഷൻ ഫലവും ലഭിക്കാത്തതാണ് അന്വേഷണത്തിന്​ തടസ്സമെന്നാണ് പൊലീസ്​ പറയുന്നത്. രണ്ടുതവണ നെടുങ്കണ്ടം പൊലീസ്​ പരിശോധന ഫലം ആവശ്യപ്പെട്ട്്് കത്ത് നൽകിയിട്ടും ലബോറട്ടറിയിൽനിന്ന്​​ ഫലം ലഭിച്ചിട്ടില്ലെന്നും പൊലീസ്​ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story