Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2021 5:28 AM IST Updated On
date_range 29 Jan 2021 5:28 AM ISTലൈഫ് ഭവന പദ്ധതി: ജില്ലയില്‍ 16,448 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു -മന്ത്രി
text_fieldsbookmark_border
ഇടുക്കി: ലൈഫ് ഭവന പദ്ധതിയില്‍ ജില്ലയില്‍ 16,448 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചതായി മന്ത്രി എം.എം. മണി. പാമ്പാടുംപാറ പഞ്ചായത്തുതല ലൈഫ് ഗുണഭോക്തൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 2445 എണ്ണം പൂര്‍ത്തീകരിച്ചതായും പാമ്പാടുംപാറ പഞ്ചായത്തില്‍ 302 എണ്ണവും നിര്‍മിച്ചു നല്‍കിയതായും മന്ത്രി അറിയിച്ചു. പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.ടി. കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് വിജി അനില്‍ കുമാര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി.വി. ആനന്ദ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സരിത രാജേഷ്, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.എസ്. യശോധരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആരിഫ അയ്യൂബ്, ഷിനി സന്തോഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല വികസന സമിതി യോഗം 30ന് തൊടുപുഴ: ഇടുക്കി ജില്ല വികസന സമിതിയുടെ ഈ മാസത്തെ യോഗം ശനിയാഴ്ച രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ഭൂപതിവ് കമ്മിറ്റി രണ്ടിന് തൊടുപുഴ: പീരുമേട് താലൂക്ക് ഭൂപതിവ് കമ്മിറ്റിയുടെ യോഗം ഫെബ്രുവരി രണ്ടിന് രാവിലെ 11ന് പീരുമേട് താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story