Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:31 AM IST Updated On
date_range 25 May 2022 5:31 AM ISTറോഡ് പുനർനിർമാണത്തിന് 1.64 കോടി അനുവദിച്ചു -മന്ത്രി റോഷി അഗസ്റ്റിന്‍
text_fieldsbookmark_border
ഇടുക്കി: കാലവര്‍ഷത്തെ തുടര്‍ന്ന് ഇടുക്കി നിയോജകമണ്ഡലത്തില്‍ തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 1.64 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണത്തിനാണ് അനുമതി ലഭിച്ചത്. റോഡുകളുടെ അറ്റകുറ്റപ്പണി ഉടൻ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിച്ചതായി മന്ത്രി അറിയിച്ചു. മരിയാപുരം പഞ്ചായത്തിലെ മിനിഡാം- നാരകക്കാനം, ഉപ്പുതോട്-റേഷന്‍കട സിറ്റി, ഉപ്പുതോട് പള്ളിസിറ്റി-ഇടശ്ശേരികുന്നേല്‍പടി- തകരമേട്, വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കുത്ത്-കള്ളിപ്പാറ, തലച്ചിറപ്പടി-വള്ളോപ്പിള്ളിപ്പടി, സേനാപതി-കള്ളിപ്പാറ, കറ്റിയാമലപടി-ദൈവംമേട്, കൊന്നത്തടി പഞ്ചായത്തിലെ പുല്ലുകണ്ടം-ചാലിപ്പടി, അനിയന്‍സിറ്റി-പാറയ്ക്കല്‍പടി, മ്യാലിപ്പടി- പനംകുട്ടി, കമ്പിളികണ്ടം തിയറ്റര്‍പടി- കണ്ണാടിപ്പാറ, പനംകുട്ടി- അമ്പലംപടി- ഇഞ്ചപ്പതാല്‍, പുല്ലുകണ്ടം- നെടുങ്കല്ലേല്‍പടി, കാമാക്ഷി പഞ്ചായത്തിലെ ഉദയഗിരി- പനമൂട്, പ്രകാശ്- ഉഴുത്തിനാമലപ്പടി- കിളിയാര്‍കണ്ടം, കാല്‍വരിമൗണ്ട്- കുളത്തിങ്കല്‍പടി- ഡബിള്‍കട്ടിങ് - അമ്പലംപടി, കട്ടപ്പന നഗരസഭയിലെ വരകില്‍പടി- കൃഷ്ണന്‍കുടി - സൊസൈറ്റി, ചക്കുങ്കല്‍- തേവര്‍കുന്നേല്‍പടി, വാലുമ്മേല്‍പടി- ചരുവില്‍പടി, കൊങ്ങിണിപ്പടവ്- തൂങ്കുഴിപ്പടി- ട്രാന്‍സ്ഫോര്‍മര്‍മേട്, മുളകരമേട്- മന്തിക്കാനം, കഞ്ഞിക്കുഴി പഞ്ചായത്തിലെ കഞ്ഞിക്കുഴി- കീഴങ്ങാനം, കാഞ്ചിയാര്‍ പഞ്ചായത്തിലെ കോഴിമല- സ്‌കൂള്‍കവല- അമ്പലമേട്, താന്നിക്കവല- മൈലപ്പുഴ കോളനി എന്നീ റോഡുകളാണ് പുനര്‍നിര്‍മിക്കുക. ചിത്രംTDL Shilpashala ജ്വാല കർമപദ്ധതിയുമായി ബന്ധപ്പെട്ട് കട്ടപ്പനയിൽ നടന്ന ഏകദിന ശിൽപശാല നഗരസഭ ചെയര്‍പേഴ്സൻ ബീന ജോബി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story