Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 5:28 AM IST Updated On
date_range 20 Dec 2021 5:28 AM ISTജില്ലയില്‍ 160 പേര്‍ക്ക് കൂടി കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ഇടുക്കി ജില്ലയില്‍ 160പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 10.16 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 143പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 7, അറക്കുളം 5, ബൈസൺവാലി 1, ചക്കുപള്ളം 2, ദേവികുളം 1, ഇടവെട്ടി 1, ഇരട്ടയാർ 8, കഞ്ഞിക്കുഴി 2, കാമാക്ഷി 4, കാഞ്ചിയാർ 2, കരിങ്കുന്നം 1, കരുണാപുരം 4, കട്ടപ്പന 10, കൊക്കയാർ 1, കുടയത്തൂർ 8, കുമാരമംഗലം 3, കുമളി 2, മണക്കാട് 17, മരിയാപുരം 5, മുട്ടം -9, നെടുങ്കണ്ടം 7, പള്ളിവാസൽ 1, പാമ്പാടുംപാറ 3, പീരുമേട് 2, പെരുവന്താനം 2, പുറപ്പുഴ 3, രാജകുമാരി 3, സേനാപതി 1, തൊടുപുഴ 13, ഉടുമ്പൻചോല 2, ഉടുമ്പന്നൂർ 4, ഉപ്പുതറ 4, വണ്ടന്മേട് 2, വണ്ണപ്പുറം 10, വാത്തിക്കുടി 6, വാഴത്തോപ്പ് 2, വെള്ളത്തൂവൽ 1, വെള്ളിയാമറ്റം 1. ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. മാലിന്യം തള്ളിയതായി പരാതി ഒളമറ്റം: മാരികല്ലുങ്കിന് സമീപം ഡിവൈൻ മേഴ്സി റോഡിൽ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. ഞായറാഴ്ച വെളുപ്പിനാണ് കക്കൂസ് മാലിന്യം കൈതോടിലേക്ക് നിക്ഷേപിച്ചതായി കണ്ടത്. ഉടൻ തന്നെ വാർഡ് കൗൺസിലർ വർഗീസിനെ വിവരം അറിയിക്കുകയും കൗൺസിലർ പൊലീസിൽ പരാതിപ്പെടുകയും പൊലീസ് സി.സി.ടി.വി പരിശോധിച്ച് പ്രതികളെ എത്രയും വേഗം പിടികൂടുമെന്നും അറിയിച്ചു. വാർഡ് കൗൺസിലർ ആരോഗ്യവകുപ്പിനെ അറിയിച്ച അടിസ്ഥാനത്തിൽ അവരെത്തി നാട്ടുകാരുടെ സഹായത്തോടെ മാലിന്യം അണുമുക്തമാക്കി. പുഴയിൽ ചാടിയ വയോധികനെ രക്ഷപ്പെടുത്തി തൊടുപുഴ: നഗരത്തിലെ പാലത്തില്‍നിന്ന് പുഴയിലേക്കുചാടിയ വയോധികനെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ പത്തോടെയാണ് പടി. കോടിക്കുളം സ്വദേശിയായ 76കാരന്‍ തൊടുപുഴയാറ്റിലേക്ക് ചാടിയത്. പുഴയില്‍ വെള്ളം കുറവായിരുന്നതിനാൽ ഇയാള്‍ താഴേക്ക് ഒഴുകിനീങ്ങി. ഒരാൾ പുഴയിലൂടെ ഒഴുകിവരുന്നതുകണ്ട് താഴെ ക്ഷേത്രത്തിനു സമീപത്തെ കടവില്‍ ഉണ്ടായിരുന്നവര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. കാഴ്ചക്കുറവും ആരോഗ്യ പ്രശ്‌നങ്ങളും പതിവായി അലട്ടിയിരുന്നതായി വയോധികന്‍ അധികൃതരെ അറിയിച്ചു. തുടര്‍ന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം പറഞ്ഞയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story