Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2022 5:28 AM IST Updated On
date_range 31 March 2022 5:28 AM ISTമംഗളാദേവി ചിത്രാപൗര്‍ണമി ഏപ്രില്‍ 16ന്; സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകരണം
text_fieldsbookmark_border
കുമളി: ഏപ്രില്‍ 16ന് നടക്കുന്ന മംഗളദേവി ചിത്രാപൗര്‍ണമി ഉത്സവം സുഗമവും സുരക്ഷിതവുമായി ആഘോഷിക്കാൻ വിപുലമായ സൗകര്യം ഏര്‍പ്പെടുത്താന്‍ ഇടുക്കി-തേനി ജില്ല ഭരണകൂടങ്ങളുടെ സംയുക്ത യോഗം തീരുമാനിച്ചു. വനത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തുന്ന ഭക്തര്‍ക്കായി വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തുന്ന സജ്ജീകരണങ്ങള്‍ കലക്ടര്‍ ഷീബ ജോര്‍ജിൻെറയും തേനി കലക്ടര്‍ കെ.വി. മുരളീധരയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന വകുപ്പ് തലവന്മാരുടെ യോഗം വിലയിരുത്തി. 16ന് പുലര്‍ച്ച മൂന്ന് മുതല്‍ സംഘാടകരായ ഉദ്യോഗസ്ഥര്‍ക്ക് ക്ഷേത്രത്തിലേക്ക് കുമളിയില്‍നിന്ന് പ്രവേശനം നല്‍കും. നാലുമുതല്‍ അഞ്ചുവരെ പൂജാരിമാരെയും പൂജ സാമഗ്രികളും ക്ഷേത്രത്തിലേക്ക് അനുവദിക്കും. അഞ്ചുമുതല്‍ ആറുവരെ ആറ് ട്രാക്ടറുകളിലായി ഭക്ഷണം കയറ്റിവിടും. ഓരോ ട്രാക്ടറുകളിലും ആറുപേരില്‍ കൂടുതല്‍ പാടില്ല. ട്രാക്ടറുകളില്‍ 18 വയസ്സില്‍ താഴെയുള്ളവരെയും അനുവദിക്കില്ല. രാവിലെ ആറുമുതല്‍ ഒന്നാം ഗേറ്റീലൂടെ ഭക്തരെ കയറ്റിവിടും. വൈകീട്ട് അഞ്ചിനുശേഷം ക്ഷേത്രപരിസരത്ത് ആരെയും തുടരാന്‍ അനുവദിക്കില്ല. അതിനുമുമ്പ് പൂജാരി ഉള്‍പ്പെടെ എല്ലാവരും തിരികെ മലയിറങ്ങണം. ഉച്ചക്ക് രണ്ടിനുശേഷം ആരെയും മലമുകളിലേക്ക് കയറ്റിവിടുന്നതുമല്ല. ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങള്‍ക്ക് ആര്‍.ടി.ഒ പാസ് നല്‍കും. കുമളി ബസ് സ്റ്റാന്‍ഡ്, അമലാംബിക സ്‌കൂള്‍, കൊക്കറകണ്ടം എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ പരിശോധിക്കും. ഇരു സംസ്ഥാനങ്ങളിലെയും ഉത്സവ കമ്മിറ്റിക്ക് മൂന്ന് വീതം പൊങ്കാലമാത്രം അനുവദിക്കും. ക്ഷേത്രത്തിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഏപ്രില്‍ 13നകം ആർ.ടി.ഒക്ക് അപേക്ഷ നല്‍കി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് സ്റ്റിക്കര്‍ വാങ്ങി വാഹനത്തില്‍ പതിക്കണം. ഏപ്രില്‍ 15നകം ഡ്രൈവര്‍ വെഹിക്കിള്‍ പാസ്നേടിയിരിക്കണം. രണ്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉത്സവം ഇക്കുറി നടക്കുന്നത്. മിന്നലിനും മഴക്കും സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുരക്ഷ മുന്‍നിര്‍ത്തി എത്രയും നേരത്തേ മലയിറങ്ങാന്‍ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കും രാവിലെ ആറുമുതലായിരിക്കും പ്രവേശനം. അക്ഷയ സംരംഭകര്‍ക്ക് അഭിമുഖം ഇടുക്കി: ജില്ലയിലെ ഒഴിവുള്ള 21 ലൊക്കേഷനിലേക്കായി അക്ഷയ സംരംഭകകരെ തെരഞ്ഞെടുക്കാൻ നടത്തിയ ഓണ്‍ലൈന്‍ പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കുള്ള അഭിമുഖം ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോം മാര്‍ക്കിൻെറയും ഓണ്‍ലൈന്‍ പരീക്ഷയുടെയും അടിസ്ഥാനത്തില്‍ യോഗ്യത നേടിയവര്‍ക്കാണ് അഭിമുഖം. ഫോണ്‍: 04862 232215, 232209. എസ്.സി പ്രമോട്ടര്‍: എഴുത്തുപരീക്ഷ മൂന്നിന് ഇടുക്കി: പട്ടികജാതി വികസന വകുപ്പില്‍ ജില്ലയിലേക്ക് 2022-2023 വര്‍ഷത്തെ എസ്.സി പ്രമോട്ടര്‍മാരുടെ നിയമനത്തിനുള്ള എഴുത്തുപരീക്ഷ ഏപ്രില്‍ മൂന്നിന് രാവിലെ 11 മുതല്‍ ഉച്ചക്ക് 12വരെ ഇടുക്കി ഗവ. എൻജിനീയറിങ് കോളജിൽ നടക്കും. യോഗ്യതയുള്ളവര്‍ തപാല്‍മാര്‍ഗം ലഭ്യമായ അഡ്മിഷന്‍ ടിക്കറ്റില്‍ നിർദേശിച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പരീക്ഷകേന്ദ്രത്തില്‍ 45 മിനിറ്റ് മുമ്പായി അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം എത്തണം. ഫോണ്‍: 04862 20697.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story