Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2022 5:33 AM IST Updated On
date_range 12 Feb 2022 5:33 AM ISTപഠനത്തിനൊപ്പം 16 പശുക്കളും; കുട്ടികർഷകന് മിൽമയുടെ ഉപഹാരം
text_fieldsbookmark_border
അറക്കുളം: പഠനത്തിനൊപ്പം 16 പശുക്കളെയും വളര്‍ത്തുന്ന എട്ടാം ക്ലാസുകാരന് മില്‍മയുടെ സ്‌നേഹോപഹാരം. വെള്ളിയാമറ്റം കിഴക്കേപറമ്പില്‍ മാത്യു ബെന്നിക്കാണ് മില്‍മ എറണാകുളം മേഖല ഒന്നരലക്ഷം രൂപ തൊഴുത്ത് നിര്‍മിക്കാന്‍ അനുവദിച്ചത്. ആനുകൂല്യവിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചു. വിദ്യാർഥിയായ മാത്യു ബെന്നിയെപ്പോലെയുള്ള ക്ഷീര കര്‍ഷകര്‍ നാടിന്‍റെ അഭിമാനമാണെന്നും കഠിനാധ്വാനത്തിലൂടെ ക്ഷീരമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഇത്തരം സമീപനം അനേകര്‍ക്ക് പ്രചോദനമാണെന്നും മന്ത്രി പറഞ്ഞു. ജലസേചന വകുപ്പിന്‍റെ കീഴിലുള്ള മലങ്കര ജലാശയം, വിവിധ ഡാമുകള്‍ എന്നിവിടങ്ങളില്‍ ഒരുക്കുന്ന ടൂറിസം വികസന പദ്ധതികളോട് അനുബന്ധിച്ച് മില്‍മയുടെ വിപണന ഷോപ്പുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാത്യുവിനും മറ്റു സഹോദരങ്ങള്‍ക്കും 18 വയസ്സ് പൂര്‍ത്തിയാകാത്തതിനാല്‍ ഡ്രൈവിങ് ലൈസന്‍സില്ല. അതിനാല്‍ അറക്കുളത്തുനിന്ന് പാല്‍ ശേഖരിക്കാന്‍ എത്തുന്ന വാഹനത്തില്‍ കയറ്റി അയക്കുകയാണ് പതിവ്. മക്കളുടെ കാലിവളര്‍ത്തലിന് പ്രോത്സാഹനവും പിന്തുണയുമായി മാതാവ് ഷൈനി ബെന്നിയും ഒപ്പമുണ്ട്. അറക്കുളം ക്ഷീര സംഘത്തില്‍ നടന്ന ചടങ്ങില്‍ മില്‍മ എറണാകുളം മേഖല യൂനിയന്‍ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അധ്യക്ഷതവഹിച്ചു. വാര്‍ഡ് അംഗം ഷിബു ജോസഫ്, മേഖല യൂനിയന്‍ മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ.പുറവക്കാട്ട്, സംഘം പ്രസിഡന്‍റ് ജോസ് ഇടവക്കണ്ടം, വല്‍സ സതീശന്‍ എന്നിവര്‍ സംസാരിച്ചു. പിന്നീട് മാത്യു ബെന്നിയുടെ ഭവനത്തിലും മന്ത്രിയും മില്‍മ ഭാരവാഹികളും സന്ദര്‍ശനം നടത്തി. TDL MATHEW BENNY മാത്യു ബെന്നിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചെക്ക് കൈമാറുന്നു 831പേര്‍ക്ക് കൂടി കോവിഡ് തെടുപുഴ: ജില്ലയില്‍ 831പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1560പേർ രോഗമുക്തരായി. ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. തൊടുപുഴ കോലാനി സ്വദേശി (22), തൊടുപുഴ മുതലക്കോടം സ്വദേശി (31), തൊടുപുഴ സ്വദേശി (38), തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (83), തൊടുപുഴ കാരിക്കോട് സ്വദേശിനി (55), വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (21), ഇരട്ടയാർ സ്വദേശി (68), ഇരട്ടയാർ സ്വദേശിനി (63), കാഞ്ചിയാർ സ്വദേശി (53), കട്ടപ്പന സ്വദേശി (17), എന്നിവരുടെ രോഗത്തിന്‍റെ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. രോഗികൾ പഞ്ചായത്ത് തിരിച്ച്: അടിമാലി 20, ആലക്കോട് 12, അറക്കുളം 19, അയ്യപ്പൻകോവിൽ 19, ബൈസൺവാലി 4, ചക്കുപള്ളം 6, ചിന്നക്കനാൽ 1, ദേവികുളം 3, ഇടവെട്ടി 16, ഏലപ്പാറ 9, ഇരട്ടയാർ 11, കഞ്ഞിക്കുഴി 18, കാമാക്ഷി 21, കാഞ്ചിയാർ 15, കരിമണ്ണൂർ 31, കരിങ്കുന്നം 11, കരുണാപുരം 38, കട്ടപ്പന 37, കോടിക്കുളം 18, കൊക്കയാർ 12, കൊന്നത്തടി 14, കുടയത്തൂർ 10, കുമാരമംഗലം 20, കുമളി 15, മണക്കാട് 18, മാങ്കുളം 1, മരിയാപുരം 6, മുട്ടം 7, നെടുങ്കണ്ടം 78, പള്ളിവാസൽ 4, പാമ്പാടുംപാറ 22, പീരുമേട് 19, പെരുവന്താനം 17, പുറപ്പുഴ 4, രാജാക്കാട് 3, രാജകുമാരി 1,ശാന്തൻപാറ 3, സേനാപതി 6, തൊടുപുഴ 83, ഉടുമ്പൻചോല 11, ഉടുമ്പന്നൂർ 21, ഉപ്പുതറ 16, വണ്ടൻമേട് 16, വണ്ടിപ്പെരിയാർ 4, വണ്ണപ്പുറം 18, വാത്തിക്കുടി 35, വാഴത്തോപ്പ് 32, വെള്ളത്തൂവൽ 15, വെള്ളിയാമറ്റം 11.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story