Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപട്ടികജാതി-വർഗ...

പട്ടികജാതി-വർഗ സംയുക്തസമിതി ധർണ 15ന്​

text_fields
bookmark_border
കട്ടപ്പന: പട്ടികജാതി-വർഗ സംയുക്തസമിതി ഇടുക്കി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 15ന് ജില്ല കേന്ദ്രത്തിൽ ധർണ നടത്താനും സെപ്​റ്റംബർ 29ന് സംവരണ എം.എൽ.എമാരുടെ ഓഫിസുകളിലേക്ക് മാർച്ച്​ നടത്താനും തീരുമാനിച്ചു. പട്ടികവിഭാഗങ്ങളുടെ ഫണ്ട് ലാപ്സാക്കൽ, തുക വകമാറ്റി ചെലവഴിക്കൽ, ക്രമക്കേടുകൾ എന്നിവ നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോസിക്യൂട്ട് ചെയ്യാൻ നിയമനിർമാണം നടത്തുക, പട്ടികജാതി ഫണ്ട് ഉപയോഗിച്ച് നിർമിച്ച പാലക്കാട് മെഡിക്കൽ കോളജ് പട്ടികജാതിക്കാരുടെ പൊതുസ്ഥാപനമായി നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം. ഇതുസംബന്ധിച്ച യോഗത്തിൽ എം.ആർ. രാജൻ അധ്യക്ഷതവഹിച്ചു. ഐ. ബാബു കുന്നത്തൂർ, എം.എസ്. ബഹുലേയൻ, സി.എസ്. ശശീന്ദ്രൻ, പി. കറുപ്പയ്യ, രാജൻ, ബിനു കെ.ജെ, വി.ടി രജിമോൻ തുടങ്ങിയവർ സംസാരിച്ചു. സംയുക്ത സമിതി ജില്ല ചെയർമാനായി എ.ജി. രാജേഷ് കുമാറിനെയും കൺവീനറായി കെ.ആർ രാജനെയും ട്രഷററായി കെ.ജെ ബിനുവിനെയും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story