Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉടുമ്പന്‍ചോലയിലെ 15...

ഉടുമ്പന്‍ചോലയിലെ 15 റോഡിന്​ ഒന്നര കോടി

text_fields
bookmark_border
നെടുങ്കണ്ടം: ഉടുമ്പന്‍ചോല നിയോജക മണ്ഡലത്തിലെ ഒമ്പത്​ പഞ്ചായത്തിലെ 15 ഗ്രാമീണ റോഡി‍ൻെറ അറ്റകുറ്റപ്പണിക്ക്​ ഒന്നര കോടിയുടെ ഭരണാനുമതി. ഓരോ റോഡിനും 10 ലക്ഷം വീതമാണ് അനുവദിച്ചത്. കാലവര്‍ഷക്കെടുതിയിൽ ഗതാഗത യോഗ്യമല്ലാതായ ഗ്രാമീണ റോഡുകളിൽ തെരഞ്ഞെടുത്തവക്കാണ്​ തുക അനുവദിച്ചത്​. ആറുമുക്ക്-ഏലപ്പാറ, കാരിത്തോട്-കൈലാസം, രാജാക്കാട് പഞ്ചായത്തിലെ ചിറക്കല്‍പടി-കനകക്കുന്ന്, രാജകുമാരിയിലെ ഞെരിപ്പാലം-വള്ളോന്‍ കുന്നേല്‍പടി, സേനാപതിയിലെ മുക്കുടില്‍-ടവര്‍പടി കോളനി, വണ്ടന്മേട്ടിലെ മൂങ്കുഴി-മംഗലംപടി, മൈലാടുംപാറ-വെങ്ങാട്ടുകുന്നേല്‍പടി, ഇരട്ടയാറിലെ ഗുരു ചിത്രപ്പടി-പേണ്ടാനംപടി, നാങ്കുതൊട്ടി-മാപ്പിളശ്ശേരി, പാമ്പാടുംപാറയിലെ അല്ലിയാര്‍-അന്യാര്‍തൊളു, കരുണാപുരത്തെ കുഴിക്കണ്ടം-കൂട്ടാര്‍, നെടുങ്കണ്ടത്തെ എസ്.എന്‍.ഡി.പിപടി-പരിവര്‍ത്തന മേട്, കണിയാംപറമ്പില്‍ പടി-കല്ലാര്‍മുക്ക്, ബഥേല്‍-പെരിഞ്ചാംകുട്ടി റോഡുകൾക്കാണ് പുനരുദ്ധാരണത്തിന്​ ഭരണാനുമതി ലഭിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story