Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎ.ഡി.ഐ.പി:...

എ.ഡി.ഐ.പി: രജിസ്​ട്രേഷൻ 15 വരെ

text_fields
bookmark_border
തൊടുപുഴ: അംഗപരിമിതർക്കായുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രത്യേക ക്ഷേമപദ്ധതിയായ എ.ഡി.ഐ.പി (അസിസ്റ്റൻസ് ടു ഡിസേബിൾഡ് പേഴ്​സൺസ്‌ ഫോർ പർച്ചേസ്/ഫിറ്റിങ് ഓഫ് എയ്ഡ്സ് ആൻഡ് അപ്ലയൻസസ്) ഇടുക്കിയിൽ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഉപകരണങ്ങൾ ലഭിക്കേണ്ട അംഗപരിമിതരുടെ രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് അവസാനിക്കുമെന്ന്​ ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. കേന്ദ്ര സാമൂഹിക നീതിവകുപ്പ് അലിംകോ കമ്പനിയെയാണ് ഈ കാര്യത്തിന്​ ചുമതലപ്പെടുത്തിയിരിക്കുന്നത്. സാമൂഹിക നീതിവകുപ്പ് ജില്ല ഓഫിസറുടെ നേതൃത്വത്തിൽ രജിസ്‌ട്രേഷൻ നടപടി നടന്നുവരുന്നു. ജനസേവനകേന്ദ്രം വഴി ഗുണഭോക്താക്കൾ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. കസ്തൂരിരംഗൻ റിപ്പോർട്ട് അതേപടി നടപ്പാക്കരുത് - പി.സി. തോമസ് തൊടുപുഴ: കസ്തൂരിരംഗൻ റിപ്പോർട്ട് ഇന്നത്തെ രീതിയിൽ നടപ്പാക്കരുതെന്നും ബന്ധപ്പെട്ട മേഖലയിലെ ആളുകളുമായി ചർച്ച നടത്തിയശേഷമേ അവസാന അംഗീകാരം നൽകാവൂവെന്നും കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ആവശ്യ​പ്പെട്ടു. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ താൽപര്യമെടുത്ത് വേണ്ട ചർച്ചകളും പഠനങ്ങളും നടത്താൻ തയാറാകണം. 2018 ആഗസ്റ്റ്​ 24ലെ ദേശീയ ഹരിത ട്രൈബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ ട്രൈബ്യൂണലിന്‍റെ അനുമതി വാങ്ങി മാത്രമേ എന്തെങ്കിലും ഭേദഗതി ചെയ്യാനാവൂ എന്നുള്ളതിനാൽ അതിനുള്ള അനുമതി സമയത്തുതന്നെ നേടിയെടുക്കണമെന്നും അതിന് തുടർനടപടി ഉടൻ എടുക്കണമെന്നും ആവശ്യപ്പെട്ട്​ പ്രധാനമന്ത്രിക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിക്കും തോമസ് ഇ-മെയിൽ സന്ദേശങ്ങളയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story