Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jan 2022 5:28 AM IST Updated On
date_range 29 Jan 2022 5:28 AM ISTജില്ല ആസ്ഥാനത്ത് 15 കോടിയുടെ വെയർഹൗസ് വരുന്നു
text_fieldsbookmark_border
സംഭരണശേഷി 10,000 മെട്രിക് ടണ്‍ ചെറുതോണി: ജില്ല ആസ്ഥാനത്ത് 10,000 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള വെയര്‍ഹൗസ് സ്ഥാപിക്കാൻ നടപടി ആരംഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 15 കോടി ചെലവ് പ്രതീക്ഷിക്കുന്ന 60,000 ചതുരശ്ര അടി വിസ്താരമുള്ള ഗോഡൗണാണ് ഇതിനായി സ്ഥാപിക്കുക. സിവില്‍ സപ്ലൈസ് കോർപറേഷന്‍, ഫുഡ് കോര്‍പറേഷന്‍, ബിവറേജസ് കോർപറേഷന്‍, മെഡിക്കല്‍ സർവിസ് കോർപറേഷന്‍, കോ-ഓപറേറ്റീവ് സൊസൈറ്റീസ്, ഫെര്‍ട്ടിലൈസേഴ്സ് സൊസൈറ്റികള്‍ തുടങ്ങിയവയുടെ ഭക്ഷ്യ വിഭവങ്ങളും മരുന്നുകളും കീടനാശിനികളും ഉള്‍പ്പെടെയുള്ളവ സൂക്ഷിക്കാനുള്ള സൗകര്യങ്ങളുള്ളതാകും വെയര്‍ഹൗസ്. ആവശ്യമായ സ്ഥലം അനുവദിക്കുന്നതിന് ജില്ല പഞ്ചായത്ത് തയാറായതോടെ വെയര്‍ഹൗസ് ഉദ്യോഗസ്ഥര്‍ തുടര്‍ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. 2.5 ഏക്കര്‍ സ്ഥലം പൈനാവ് പൊലീസ് ക്യാമ്പിന് സമീപത്ത് ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് വിട്ട് നല്‍കും. മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ല പഞ്ചായത്തംഗം കെ.ജി. സത്യന്‍, സെന്‍ട്രല്‍ വെയര്‍ഹൗസ് ഡയറക്ടര്‍ കെ.വി. പ്രദീപ്കുമാര്‍, റീജനല്‍ മാനേജര്‍ ബി.ആർ. മനീഷ്‍, കണ്‍സള്‍ട്ടന്‍റ് ബി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ഫോട്ടോTDL warehouse : ജില്ല ആസ്ഥാനത്ത് വെയര്‍ഹൗസ് സ്ഥാപിക്കാനുള്ള സ്ഥലം മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു അംഗപരിമിതർക്ക് സഹായ ഉപകരണം: ജില്ലയിലും പദ്ധതി ബ്ലോക്കുകളിൽ പ്രത്യേക ക്യാമ്പ് നടത്തും തൊടുപുഴ: അംഗപരിമിതർക്കുള്ള കേന്ദ്ര സർക്കാറിന്‍റെ പ്രത്യേക ക്ഷേമപദ്ധതിയായ എ.ഡി.ഐ.പി ജില്ലയിൽ ആരംഭിക്കുന്നു. കേന്ദ്രസാമൂഹ്യനീതി മന്ത്രി ബീരേന്ദ്രകുമാറിനോട് പ്രത്യേകം അഭ്യർഥിച്ചതനുസരിച്ചാണ് ജില്ലയിലെ എല്ലാ ബ്ലോക്കുകളും കേന്ദ്രീകരിച്ച് അംഗപരിമിതരായ ഗുണഭോക്താക്കളെ കണ്ടെത്തി സഹായ ഉപകരണങ്ങൾ നൽകാൻ തീരുമാനമായതെന്ന് ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. അംഗപരിമിതർക്കുള്ള സഹായ ഉപകരണങ്ങൾ നിർമിക്കുന്ന അലിംകോ കമ്പനിയെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. കമ്പനിയുടെ നേതൃത്വത്തിൽ എല്ലാ ബ്ലോക്കുകളിലും പ്രത്യേക ക്യാമ്പ് നടത്തും. കഴിഞ്ഞ ദിവസം എം.പി, കലക്ടർ ഷീബ ജോർജ്, സാമൂഹ്യ നീതി വകുപ്പ് ജില്ല കോഓഡിനേറ്റർ വി.ജെ. ബിനോയി എന്നിവർ പങ്കെടുത്ത യോഗത്തിൽ രജിസ്ട്രേഷനും തുടർപ്രവർത്തനങ്ങൾക്കുമായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ സഹായമഭ്യർഥിക്കാൻ തീരുമാനമായി. കോവിഡ് സാഹചര്യത്തിൽ ഉപകരണങ്ങൾ ആവശ്യമുള്ളവർ കോമൺ സർവിസ് സൻെററിലെത്തി രജിസ്റ്റർ ചെയ്യണം. പ്രത്യേക ഉപകരണങ്ങൾ ആവശ്യമായ അംഗ പരിമിതർ ജനുവരി 31നകം സാമൂഹ്യ നീതി വകുപ്പ് ജില്ല ഓഫിസുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യണം. തുടർന്ന് ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഡീൻ കുര്യാക്കോസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story