Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 5:29 AM IST Updated On
date_range 12 Nov 2021 5:29 AM ISTശബരിമല തീർഥാടനം: സേഫ് സോൺ പദ്ധതിക്ക് 15ന് തുടക്കം
text_fieldsbookmark_border
p2 lead കുട്ടിക്കാനം കേന്ദ്രമാക്കി സേഫ് സോൺ ഓഫിസ് മുണ്ടക്കയം മുതൽ കുമളിവരെ പട്രോളിങ് ശക്തിപ്പെടുത്തും തൊടുപുഴ: ശബരിമല തീർഥാടനകാലത്തെ റോഡ് സുരക്ഷ മുൻ നിർത്തി മോട്ടോർ വാഹന വകുപ്പും റോഡ് സേഫ്റ്റി അതോറിറ്റിയും ചേർന്ന് നടത്തുന്ന സേഫ് സോൺ പദ്ധതിക്ക് 15ന് തുടക്കമാകും. റോഡ് സുരക്ഷ ഉറപ്പാക്കുക, അപകടങ്ങൾ കുറക്കുക, തീർഥാടകർക്ക് മാർഗനിർദേശങ്ങൾ നൽകുക എന്നീ ലക്ഷ്യങ്ങളാണ് സേഫ് സോൺ ലക്ഷ്യമിടുന്നത്. ഇതിൻെറ ഭാഗമായി മുണ്ടക്കയം മുതൽ കുമളിവരെ 56 കിലോമീറ്റർ റോഡിൽ മോട്ടോർ വാഹന വകുപ്പിൻെറ നേതൃത്വത്തിൽ പട്രോളിങ് നടക്കും. കുട്ടിക്കാനം കേന്ദ്രമാക്കിയാണ് സേഫ് സോൺ ഓഫിസ് പ്രവർത്തിക്കുക. കമ്പംമെട്ടിൽ താൽക്കാലിക ചെക്ക്പോസ്റ്റ് സ്ഥാപിക്കും. മൃഗസംരക്ഷണ വകുപ്പ് ചെക്ക്േപാസ്റ്റിൻെറ ഒരുമുറി മോട്ടോർ വാഹന വകുപ്പിന് നൽകാൻ ധാരണയായിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിൻെറ നാലു സംഘങ്ങൾ ജില്ലയിൽ പദ്ധതിയിൽ ഉൾപ്പെടുന്ന വിവിധ റോഡുകളിൽ എപ്പോഴും ഉണ്ടാകും. കുട്ടിക്കാനത്തിന് പുറമെ കുമളി, മുണ്ടക്കയം, എരുമേലി, നിലക്കൽ, പമ്പ എന്നിവിടങ്ങളിലും സേഫ് സോൺ പ്രവർത്തിക്കും. ജില്ലയിൽനിന്നും മറ്റു ജില്ലകളിൽനിന്നും വരെ ഉദ്യോഗസ്ഥരെ പദ്ധതിയുടെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം എന്നിവിടങ്ങളിൽനിന്ന് 20ഒാളം ജീവനക്കാരെ നിയമിക്കും. തീർഥാടകരുടെ വാഹനങ്ങൾക്ക് തകരാർ സംഭവിച്ചാൽ ഉടൻ പരിഹരിക്കാനുള്ള നടപടികൾ സജ്ജമാക്കി. വാഹന കമ്പനിയിൽനിന്ന് തന്നെയുള്ള മെക്കാനിക്കൽ ജീവനക്കാരാണ് എത്തുക. ഗതാഗതക്കുരുക്ക്, വാഹനാപകടം മറ്റ് അടിന്തര സാഹചര്യമോ നേരിട്ടാൽ രക്ഷാപ്രവർത്തനങ്ങൾ ലഭ്യമാക്കും. തീർഥാടനകാലത്തെ വാഹനാപകടങ്ങൾ ഗണ്യമായി കുറക്കാൻ മുൻ വർഷത്തെ സേഫ് സോൺ പദ്ധതിയിലൂടെ സാധിച്ചിരുന്നെന്ന് ഇടുക്കി ആർ.ടി.ഒ ആർ. രമണൻ പറഞ്ഞു. ---------- പറഞ്ഞത് നാടൻ ഭാഷ; തെറ്റിദ്ധരിച്ചവർ തിരുത്തണം -സി.പി. മാത്യു തൊടുപുഴ: തൻെറ പ്രസംഗത്തിനിടെ നാടൻ ഭാഷയിൽ നടത്തിയ പദപ്രയോഗം രാഷ്ട്രീയ വിരോധികൾ പ്രചാരണ ആയുധമാക്കുകയാണെന്നും ആർക്കെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കിൽ തിരുത്തണമെന്നും ഇടുക്കി ഡി.സി.സി പ്രസിഡൻറ് സി.പി. മാത്യു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തെ വ്രണപ്പെടുത്തുന്ന സംസാരശൈലി തൻെറ സംസ്കാരമല്ല. വണ്ടിപ്പെരിയാറിലെ എം. ബാലുവിൻെറ രക്തസാക്ഷി ബലികൂടാരത്തിന് സമീപം മാലിന്യം തള്ളിയതിനെതിരായ ജനരോഷത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള മാർക്സിസ്റ്റ് തന്ത്രത്തിൻെറ ഭാഗമായാണ് ഒരു വിഭാഗം ഇടത് അനുകൂലികൾ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്നത്. മാലിന്യം ഇടാൻ നിർദേശിച്ചവർ അത് നീക്കിയില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന തൻെറ പ്രസംഗത്തിനിടെ നടത്തിയ പദപ്രയോഗമാണ് എതിരാളികൾ തെറ്റായി പ്രചരിപ്പിക്കുന്നത്. ഇഞ്ചികൃഷി ചെയ്ത് ഉപജീവനം നടത്തുന്ന കർഷകർ സാധാരണയായി ഉപയോഗിക്കുന്ന പദപ്രയോഗമാണ് ഇഞ്ചി ചുരക്കുക, ഇഞ്ചി ചെരണ്ടുക, ഇഞ്ചി ചെരയുക എന്നത്. കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ ചെറുപ്പം മുതൽ കേൾക്കുന്ന ഒരു പദപ്രയോഗമാണിത്. ഇഞ്ചി ചുക്കാകണമെങ്കിൽ മേൽപറഞ്ഞ പദപ്രയോഗങ്ങളിലൊന്ന് പ്രാവർത്തികമാക്കണമെന്നതാണ് യാഥാർഥ്യം. ഇത്തരം ഗ്രാമപദങ്ങൾ സംസാരമധ്യേ ഉപയോഗിച്ചതിൻെറ പേരിൽ തന്നെ കടന്ന് ആക്രമിക്കുന്നത് ശരിയല്ലെന്നും സി.പി. മാത്യു തൊടുപുഴയിൽ വാർത്തസമ്മേളനത്തിനിടെ പറഞ്ഞു. ബാര്‍ബര്‍ തൊഴിലാളികളെയും അവരുടെ തൊഴിലിനെയും അവഹേളിച്ചെന്ന് ആരോപിച്ച് ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യുവിനെതിരെ ബാർബർമാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കും വരെ ജില്ലയിലെ ഒരു ബാര്‍ബര്‍ ഷോപ്പിലും മാത്യുവിൻെറ മുടി വെട്ടില്ലെന്ന് സംഘടന ഭാരവാഹികൾ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൻെറ വിശദീകരണവുമായി സി.പി. മാത്യു രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story