Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2021 5:35 AM IST Updated On
date_range 22 Oct 2021 5:35 AM ISTഒരാഴ്ചക്കിടെ മോഷ്ടാക്കൾ കടത്തിയത് 15 ലക്ഷത്തിെൻറ എട്ട് ചന്ദനമരങ്ങള്‍
text_fieldsbookmark_border
ഒരാഴ്ചക്കിടെ മോഷ്ടാക്കൾ കടത്തിയത് 15 ലക്ഷത്തിൻെറ എട്ട് ചന്ദനമരങ്ങള്‍ മറയൂര്‍: സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനമരം മോഷണം പോകുന്നത് വ്യാപകമാകുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിലും വീട്ടുമുറ്റങ്ങളിലുമായി ഒരാഴ്ചക്കിടെ 15 ലക്ഷം രൂപ വിലമതിക്കുന്ന 12 ചന്ദനമരങ്ങളാണ് മുറിച്ചുകടത്തിയത്. കഴിഞ്ഞ ദിവസം മൈക്കിള്‍ഗിരിയില്‍ സ്കൂള്‍ പരിസരത്തും ക്ലാഡ്സന് തോമസിൻെറ വീട്ടുമുറ്റത്തുനിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്തി. സ്വകാര്യ ഭൂമിയില്‍ ചന്ദനമരം പോയാല്‍ വനം വകുപ്പ് കേസെടുക്കില്ല എന്ന വാദവും പൊലീസ് സ്റ്റേഷനിൽ പോയാല്‍ വനംവകുപ്പില്‍ പരാതി നല്കിയാല് മതിയെന്ന് തിരിച്ചുവിടുന്നതും ഭൂവുടമകളെ മടുപ്പിക്കുന്നു. വനം വകുപ്പ് പരാതി സ്വീകരിച്ചാലും സ്ഥലം സന്ദര്‍ശിച്ചു തൊണ്ടിമുതല്‍ കൊണ്ടുവന്നു സൂക്ഷിക്കുന്നതല്ലാതെ കാര്യക്ഷമമായ അന്വേഷണം നടത്താത്തതും മോഷ്ടാക്കള്‍ക്ക് ഗുണമാകുന്നു. വര്‍ഷങ്ങളായി സ്വകാര്യ ഭൂമിയില്‍നിന്ന് ചന്ദനമരം കടത്തിയ പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. പിടിച്ചാല്‍ തന്നെ വനത്തിനുള്ളില്‍നിന്ന് കടത്തിയ ചന്ദനവുമായി ബന്ധപ്പെട്ടാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
