Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sept 2021 5:28 AM IST Updated On
date_range 11 Sept 2021 5:28 AM ISTഅപേക്ഷകളിലെ അപാകത 15നകം പരിഹരിക്കണം - കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ്
text_fieldsbookmark_border
ചെറുതോണി: കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് കോവിഡിൻെറ പശ്ചാത്തലത്തില്‍ അനുവദിച്ച 1000 രൂപ ധനസഹായം ലഭിക്കുന്നതിനായി നൽകിയ അപേക്ഷകളിലെ അപാകതകൾ 15നകം പരിഹരിച്ച് നൽകണമെന്ന് കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് അറിയിച്ചു. ക്ഷേമനിധി ഓഫിസില്‍ ലഭിച്ച അപേക്ഷകളുടെ വിവരങ്ങള്‍ ട്രഷറികളിലേക്ക് നല്‍കിയിരുന്നു. ട്രഷറികള്‍ അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക കൈമാറി. എന്നാല്‍, അപേക്ഷകളില്‍ രേഖപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പറുകളിലെ പിശകുകള്‍ മൂലവും അക്കൗണ്ടുകള്‍ മരവിച്ചുപോയതിനാലും നിരവധി കര്‍ഷക തൊഴിലാളികളുടെ തുക ട്രഷറികളിലേക്ക് മടങ്ങിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടുകളില്‍ ട്രഷറിയില്‍നിന്ന് 1000 രൂപ എത്താത്തവർ ബാങ്ക് പാസ്ബുക്ക്, ആധാര്‍കാര്‍ഡ് പകര്‍പ്പുകളും പേരും വിലാസവും ക്ഷേമനിധി രജിസ്റ്റര്‍ നമ്പറും ഫോണ്‍നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും എഴുതിയ പേപ്പറും യൂനിയന്‍ ഭാരവാഹികള്‍ വഴിയോ നേരിട്ടോ 15നകം തടിയമ്പാട് ജില്ല കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫിസില്‍ എത്തിക്കണമെന്ന് കര്‍ഷക തൊഴിലാളി കോണ്‍ഗ്രസ് പ്രസിഡൻറ് വര്‍ഗീസ് വെട്ടിയാങ്കല്‍, ജില്ല പ്രസിഡൻറ് മാത്യു കൈച്ചിറ എന്നിവര്‍ അഭ്യർഥിച്ചു. സാന്ത്വനം ഹെൽപ് ഡെസ്ക് ഉദ്ഘാടനം ഇന്ന് ചെറുതോണി: സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് സേവന മേഖല വിപുലപ്പെടുത്തുന്നതിൻെറ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം ഹെല്‍പ് ഡെസ്ക് ആരംഭിക്കുന്നു. മെഡിക്കല്‍ കോളജില്‍ എത്തുന്ന നിർധനരോഗികള്‍ക്ക് കുറഞ്ഞ ചെലവില്‍ എമര്‍ജന്‍സി മെഡിക്കല്‍ കിറ്റ്, പി.പി.ഇ കിറ്റ്, മറ്റ് അനുബന്ധ സേവനങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുക, അടിയന്തര സാഹചര്യങ്ങളില്‍ രോഗികളെ വിദഗ്ധ ചികിത്സക്കായി മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാൻ ക്രമീകരണം ഏര്‍പ്പെടുത്തുക, രക്തദാന സേന സജ്ജമാക്കുക എന്നീ പ്രവർത്തനങ്ങളാണ് ലക്ഷ്യംെവക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം നിർവഹിക്കും. ആംബുലന്‍സ് ഫ്ലാഗ് ഓഫ് എം.എം. മണി എം.എൽ.എയും വളൻറിയർ ഐ.ഡി കാർഡ് വിതരണോദ്ഘാടനം സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനും നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story