Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍...

ജില്ലയില്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടത് 15 ഹരിതകര്‍മ സേനാംഗങ്ങള്‍

text_fields
bookmark_border
തൊടുപുഴ: തദ്ദേശ ഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 15 ഹരിതകര്‍മ സേനാംഗങ്ങള്‍ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടതായി ഹരിതകേരളം ജില്ല കോഓഡിനേറ്റര്‍ ഡോ. ജി.എസ്. മധു അറിയിച്ചു. മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ ജിന്‍സി ജോയിക്കു പുറമെ നാലാം വാര്‍ഡില്‍നിന്ന്​ ഡെന്നി മോളും വിജയിച്ചു. ഇടുക്കി ബ്ലോക്കിലെ മരിയാപുരം ഡിവിഷനിലേക്ക്​ സേനാംഗമായ ആലീസ് വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു. കരുണാപുരത്ത് രണ്ടാം വാര്‍ഡില്‍നിന്ന്​ റാബി സിദ്ദീഖ്, വാര്‍ഡ് അഞ്ചില്‍നിന്ന് ലത ഗോപകുമാര്‍ എന്നിവരും വെള്ളത്തൂവലില്‍ വാര്‍ഡ് രണ്ടില്‍നിന്ന്​ അനിത, വാര്‍ഡ് എട്ടില്‍നിന്ന്​ ജാന്‍സി, വാര്‍ഡ് 13ല്‍നിന്ന്​ മിസരി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. കൊന്നത്തടി ഒമ്പതാം വാര്‍ഡില്‍നിന്ന്​ റാണി പൗലോസ്, അടിമാലി 19ാം വാര്‍ഡില്‍നിന്ന്​ രേഖ രാധാകൃഷ്ണന്‍ എന്നിവരും ഹരിതകര്‍മ സേനാംഗങ്ങളായിരുന്നു. ആലക്കോട് മൂന്നാം വാര്‍ഡില്‍നിന്ന്​ നിസമോള്‍, കുടയത്തൂര്‍ ഒന്നാം വാര്‍ഡില്‍നിന്ന്​ ബിന്ദു സിബി, മുട്ടം ഒന്നാം വാര്‍ഡില്‍നിന്ന്​ ഡോളി രാജു, മണക്കാട് ആറാം വാര്‍ഡില്‍നിന്ന്​ ഓമന ബാബു, ഇടവെട്ടി ഒന്നാം വാര്‍ഡില്‍നിന്ന് സുജാത ശിവന്‍ നായര്‍ എന്നീ സേനാംഗങ്ങളും ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ സേനാംഗങ്ങളെയും തൊടുപുഴ മുനിസിപ്പാലിറ്റിയില്‍നിന്ന്​ സമ്പൂര്‍ണ ഹരിത സ്ഥാനാര്‍ഥികളായി മത്സരിച്ച്​ വിജയിച്ച അഡ്വ. ജോസഫ് ജോണ്‍, ആര്‍. ഹരി എന്നിവരെയും ജില്ല ഹരിത കേരളം മിഷന്‍ ആദരിക്കുമെന്നും ഡോ. ജി.എസ്. മധു അറിയിച്ചു. എസ്​.ടി പ്രമോട്ടർ ഇനി ബ്ലോക്ക് പഞ്ചായത്ത് സാരഥി അടിമാലി: എസ്​.ടി പ്രമോട്ടർ സോമൻ ചെല്ലപ്പൻ ഇനി ബ്ലോക്ക് പഞ്ചായത്ത് സാരഥി. അഭിമാനനേട്ടത്തിൽ അടിമാലി താലൂക്ക്​ ആശുപത്രി. വർഷങ്ങളായി അടിമാലി താലൂക്ക്​ ആശുപത്രിയിൽ എസ്​.ടി പ്രമോട്ടറായിട്ട് സേവനം നടത്തുകയായിരുന്നു സോമൻ. മാങ്കുളം വേലിയാംപാറ ആദിവാസി കോളനിയിലെ ചെല്ലപ്പ​ൻെറ നാല് മക്കളിൽ മൂത്തയാളാണ് സോമൻ. അടിമാലി പഞ്ചായത്തിലെ തുമ്പിപ്പാറയിൽനിന്ന് വിവാഹം കഴിച്ചതോടെ അടിമാലിയിലെത്തിയ സോമൻ എസ്​.ടി പ്രമോട്ടറായിട്ടാണ് അടിമാലി താലൂക്ക്​ ആശുപത്രിയിലെത്തുന്നത്. ആദിവാസി ജനവിഭാഗത്തിൻെറ ക്ഷേമത്തിനായി പ്രവർത്തിച്ചതിൻെറ അംഗീകാരമാണ് സോമനെ തേടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സ്ഥാനമെത്തുന്നത്. സേവക സ്ഥാനത്തുനിന്ന് ഭരണസാരഥിയായി സോമൻ എത്തിയത് ആശുപത്രി ജീവനക്കാർക്കിടയിലും ആഹ്ലാദത്തിനു കാരണമായി. 28 ആദിവാസി കോളനികളിലും എത്തി സോമൻ പ്രവർത്തിച്ചിട്ടുണ്ട്. ഇതിൻെറ ഭാഗമായി കേന്ദ്ര-സംസ്ഥാന അവാർഡുകൾ സോമന് ലഭിച്ചിട്ടുണ്ട്. സോമ​ൻെറ പിതാവ് ചെല്ലപ്പ​ൻെറ സഹോദരൻ വെള്ളയാൻെറ മകൾ വിനീത മാങ്കുളം പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത് വേലിയാംപാറ ആദിവാസി സങ്കേതത്തിന് ഇരട്ടി മധുരവുമായി. സോമൻ യു.ഡി.എഫിലും വിനീത എൽ.ഡി.എഫിലുമാണ് പ്രസിഡൻറ്​ പദത്തിലെത്തുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story