Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് ധസഹായം:15 വരെ...

കോവിഡ് ധസഹായം:15 വരെ അപേക്ഷിക്കാം

text_fields
bookmark_border
കൊച്ചി: തൊഴിലാളി ക്ഷേമനിധി ബോര്‍ഡി​ൻെറ പരിധിയി​െല സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച കോവിഡ് 19 ആശ്വാസ ധനസഹായമായ 1000 രൂപക്ക്​ ഈ മാസം 15 വരെ അപേക്ഷിക്കാം. സ്ഥാപന മേലധികാരികള്‍ തൊഴിലാളികളുടെ വിവരങ്ങള്‍ www.labourwelfarefund.in സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. യൂസര്‍ ഐ.ഡിക്കും മറ്റു വിവരങ്ങള്‍ക്കുമായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 9447930657. സ്വകാര്യ ആശുപത്രികളെ പങ്കാളികളാക്കും കൊച്ചി: കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതല്‍ സ്വകാര്യ ആശുപത്രികളിലേക്ക് വ്യാപിപ്പിക്കുമെന്ന് കലക്ടര്‍ എസ്. സുഹാസ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​്​ ജില്ലയില്‍ 82 സ്വകാര്യ ആശുപത്രി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു. യോഗത്തില്‍ അസി. കലക്ടർ രാഹുൽകൃഷ്ണ ശർമ, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുമ്പേലി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story