Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിൽ റേഷൻ കാർഡുകൾ...

ജില്ലയിൽ റേഷൻ കാർഡുകൾ തിരികെ ഏൽപിച്ചത്​ 1404 പേർ

text_fields
bookmark_border
തൊടുപുഴ: അർഹതയില്ലാത്തവർ റേഷൻ കാർഡുകൾ കൈവശം വെക്കുന്നവരെ വീടുകളിൽ എത്തി ക​ണ്ടെത്താനുള്ള നടപടികളുമായി സിവിൽ സപ്ലൈസ്​ വിഭാഗം. റേഷനിങ്ങ്​ ഇൻസ്​പെക്​ടർമാർ, സിവിൽ സപ്ലൈസ്​ ഉദ്യോഗസ്​ഥർ എന്നിവരുടെ നേതൃത്വത്തിലുള്ളവരാകും പരിശോധനക്ക്​ എത്തുക. ടാക്​സ്​ അടക്കുന്നവരാണോ, വാഹനങ്ങൾ ഉപയോഗിക്കുന്നവരാണോ എന്നതടക്കമുള്ള കാര്യങ്ങൾ കണ്ടെത്താൻ വിവിധ വകുപ്പുകളുടെ സഹായം തേടാനും വകുപ്പ്​ ആലോചിക്കുന്നുണ്ട്​. റേഷന്​ അർഹതയുള്ളവർ പുറത്തും അർഹതയില്ലാത്തവർ പലരും റേഷൻ കാർഡിൽ ഉൾപ്പെട്ട സാഹചര്യത്തിലുമുള്ള കർശന നടപടികളുമായി സിവിൽ സപ്ലൈസ്​ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്​. 2021 ജൂണ്‍ 30നകം​ അർഹതയില്ലാതെ കൈവശം വെച്ച റേഷൻ കാർഡുകൾ സ്വമേധയാ മാറ്റിയെടുക്കാൻ ഉടമകൾക്ക്​ അവസരം നൽകിയിരുന്നു. ഇതനുസരിച്ച്​ ജില്ലയിലെ അഞ്ച്​ താലൂക്കുകളിലായി 1404 പേർ റേഷൻ കാർഡുകൾ മാറ്റിയെടുത്തു. ഉടുമ്പൻ ചോലയിലാണ്​ ഏറ്റവും കൂടുതൽ ആളുകൾ കാർഡുകൾ കൈമാറിയത്​. 389 പേർ. തൊടുപുഴ- 368, പീരുമേട്​-333, ഇടുക്കി -281, ദേവികുളം -63 എന്നിങ്ങനെയാണ്​ മറ്റ്​ താലൂക്കുകളിൽ ജൂൺ 30 നുള്ളിൽ റേഷൻ കാർഡുകൾ കൈമാറിയവരുടെ എണ്ണം. കാർഡുകൾ തിരികെ ഏൽപ്പിക്കാതെ അർഹതയില്ലാത്ത റേഷൻ വാങ്ങുന്നവരിൽനിന്ന് വാങ്ങിയ സാധനങ്ങളുടെ കണക്ക് അനുസരിച്ച്​ പിഴ ഈടാക്കാനും നീക്കമുണ്ട്​. അനർഹമായി വാങ്ങിയ വസ്​തുക്കൾക്ക്​ പിഴയിനത്തിൽ നൽകേണ്ടിവരും. ഏത് ദിവസം മുതലാണോ ഭക്ഷ്യധാന്യങ്ങൾ വാങ്ങിയത്, അന്ന് മുതലുള്ള തുകയാകും ഈടാക്കുക. അനർഹമായി കൈവശം വെച്ച റേഷൻ കാർഡുകൾ താലൂക്ക് സപ്ലൈ ഓഫിസിലേക്ക് ഇ- മെയിൽ അയച്ചോ, താലൂക്ക് ഓഫിസിലോ, റേഷൻ കട ഉടമയെ സമീപിച്ചോ തരം മാറ്റാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story