Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2022 5:28 AM IST Updated On
date_range 9 Jan 2022 5:28 AM ISTജില്ല ഒളിമ്പിക് ഗെയിംസ് ഗുസ്തി മത്സരം 14ന്
text_fieldsbookmark_border
കട്ടപ്പന: ജില്ല ഒളിമ്പിക് ഗയിംസ് ഗുസ്തി മത്സരങ്ങൾ 14ന് വലിയ തോവാള സി.ആർ.എച്ച്.എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡൻറ് ടി. മോഹനൻ ചെയർമാനായും ജില്ല റസ്ലിങ് അസോ. ചെയർമാൻ ജയിൻ അഗസ്റ്റിൻ കൺവീനറായും 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. 24 കായിക ഇനങ്ങളിലാണ് ജില്ലയിൽ ഒളിമ്പിക് ഗെയിംസ് മത്സരങ്ങൾ. ജനവരി 12 മുതൽ19 വരെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ മത്സരങ്ങൾ പൂർത്തിയാക്കും . 14ന് വലിയ തോവാള സ്കൂളിൽ നടക്കുന്ന റസലിങ് മത്സരത്തോടനുബന്ധിച്ച് ജൂഡോ-റസലിങ് സ്ഥിരം പരിശീലന കേന്ദ്രത്തിന്‍റെ ഉദ്ഘാടനവും നടക്കും. യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി സെബാസ്റ്റ്യൻ, റുബി പുത്തർ, ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസ്, പി.ടി.എ പ്രസിഡൻന്‍റ് രാജു പി.എം, ഒളിമ്പിക് അസോ. നിരീക്ഷകൻ സൈജു ചെറിയാൻ, റസ്ലിങ് അസോ. കൺവീനർ സചിൻ ജോണി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story