Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:28 AM IST Updated On
date_range 15 May 2022 5:28 AM ISTക്രിക്കറ്റ് സോണ്‍ ടീമിലേക്ക് ഇടം നേടി 14കാരന്‍
text_fieldsbookmark_border
നെടുങ്കണ്ടം: ക്രിക്കറ്റ് സോണ്‍ ടീമിലേക്കും അണ്ടര്‍ 19 ജില്ല ടീമിലും ഇടം നേടി 14കാരന്‍. നെടുങ്കണ്ടം മഞ്ഞപ്പെട്ടി കടപ്ലാക്കല്‍ ജിജോ- രഞ്ജിനി ദമ്പതികളുടെ മകനും വിക്കറ്റ് കീപ്പറുമായ കെ.ജെ. രോഹിത്താണ് ഏഴ് ജില്ലകള്‍ ഉൾപ്പെടുന്ന സോണിൽ ഇടംപിടിച്ചത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിവന്ന ഇന്‍റർ ഡിസ്ട്രിക്ട് അണ്ടര്‍ 16 ക്രിക്കറ്റ് ലീഗില്‍ ഇടുക്കിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഈ 10ാം ക്ലാസ് വിദ്യാർഥി കാഴ്ചവെച്ചത്. തിരുവനന്തപുരം, എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഏറ്റുമുട്ടിയ മത്സരങ്ങളില്‍ 11 ക്യാച്ചും അഞ്ച് സ്റ്റമ്പിങ്ങുമായി ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കി വിക്കറ്റ് കീപ്പിങ്ങിലും 110 റണ്‍സ് നേടി ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ആറ് വയസ്സു മുതല്‍ ക്രിക്കറ്റ് കളിക്കുന്നുണ്ട്. ഇപ്പോള്‍ തൊടുപുഴയില്‍ 16 വയസ്സുകാരുടെ മത്സരത്തിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പിതാവ് വീട്ടില്‍ പരിശീലനത്തിനായി വെളിച്ചം ഉള്‍പ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പുലർച്ച നാല് മുതല്‍ ഏഴ് വരെയും വൈകീട്ട് രാത്രി എട്ടു മുതല്‍ 11 വരെയും പരിശീലനം നല്‍കുന്നു. തൂക്കുപാലം വിജയ മാത പബ്ലിക് സ്കൂളിലെ 10 ക്ലാസ് വിദ്യാർഥിയാണ്. idl ndkm കെ.ജെ. രോഹിത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
