Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Nov 2021 5:28 AM IST Updated On
date_range 9 Nov 2021 5:28 AM ISTഇടുക്കി മെഡിക്കൽ കോളജ്: പുതിയ കെട്ടിടത്തിൽ 13 മുതൽ ചികിത്സ
text_fieldsbookmark_border
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ പുതിയ കെട്ടിടത്തില്‍ ഈ മാസം 13ന് ചികിത്സ ആരംഭിക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേർന്ന ഹോസ്പിറ്റല്‍ മാനേജ്മൻെറ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ആര്‍.ടി.പി.സി.ആര്‍ പരിശോധനയും അന്ന് പുനരാരംഭിക്കും. പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ നിലവില്‍ ഒഴിവുള്ള തസ്തികകളിൽ വീണ്ടും നിയമിക്കും. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിനായി എച്ച്.എം.സി ഫണ്ട് വര്‍ധിപ്പിക്കാൻ ആംബുലന്‍സ് ചാര്‍ജ്, ലബോറട്ടറി ഫീസ്, എക്സ്-റേ ഫീസ്, മുറിവാടക, സി.ടി സ്കാന്‍ എന്നിവയുടെ ഫീസ് ഉയർത്താൻ തീരുമാനിച്ചു. തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍നിന്ന് സര്‍ക്കാര്‍ അനുവദിച്ച സ്ഥിരം ജീവനക്കാരെ ഉടൻ ഇടുക്കിയില്‍ നിയമിക്കും. പുതിയ കാൻറീന്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ആരംഭിക്കും. കെട്ടിടത്തിൽ പാര്‍ക്കിങ് സൗകര്യം വര്‍ധിപ്പിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കിറ്റ്കോയെ ചുമതലപ്പെടുത്തി. രണ്ടാംഘട്ട നിര്‍മാണം മാര്‍ച്ചിനുമുമ്പ് പൂര്‍ത്തിയാക്കാന്‍ കിറ്റ്ക്കോക്ക് നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ നിയമിച്ചിട്ടും ചുമതലയേൽക്കാത്തവരെയും വര്‍ക്കിങ് അറേൻജ്മൻെറിൽ പോയവരെയും ഇടുക്കിയിലേക്ക് തിരിച്ചുവിളിക്കാൻ ഡി.എം.ഒയെ ചുമതലപ്പെടുത്തി. 13ന് ആശുപത്രി അങ്കണത്തില്‍ ചേരുന്ന യോഗത്തില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ആരോഗ്യമന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story