Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Feb 2021 5:28 AM IST Updated On
date_range 3 Feb 2021 5:28 AM ISTജില്ലയിൽ 121പേർക്ക് കോവിഡ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയില്‍ 121പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 111പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗബാധയുണ്ടായത്. അന്തർ സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും മൂന്ന് ആരോഗ്യപ്രവർത്തകർക്കും ജില്ലയിൽ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ 70പേർ കോവിഡ് രോഗമുക്തി നേടി. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശിനി (27) മൂന്നാർ ലോവർ ഡിവിഷൻ സ്വദേശി (50) കുടയത്തൂർ സ്വദേശി (22) നെടുങ്കണ്ടം സ്വദേശിനി (19). കുമളി സ്വദേശി (60). പീരുമേട് സ്വദേശിനി (46) എന്നിവരുടെ രോഗത്തിൻെറ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: തൊടുപുഴ-12 അടിമാലി -12 അറക്കുളം -5 അയ്യപ്പൻകോവിൽ -1 ചക്കുപള്ളം- 5 ചിന്നക്കനാൽ- 1 ഇടവെട്ടി -4 ഏലപ്പാറ- 1 ഇരട്ടയാർ- 5 കഞ്ഞിക്കുഴി- 11 കാഞ്ചിയാർ -1 കരിമണ്ണൂര്‍ -2 കരിങ്കുന്നം -4 കരുണാപുരം- 5 കട്ടപ്പന -1 കൊക്കയാർ- 5 കുടയത്തൂർ- 1 കുമാരമംഗലം- 4 കുമളി- 1 മണക്കാട് -3 മരിയാപുരം -2 മൂന്നാർ- 1 നെടുങ്കണ്ടം- 3 പാമ്പാടുംപാറ- 2 പീരുമേട്- 4 പെരുവന്താനം- 4 പുറപ്പുഴ- 1 രാജാക്കാട്- 2 രാജകുമാരി -1 ഉടുമ്പന്നൂർ- 3 വണ്ടിപ്പെരിയാർ- 1 വണ്ണപ്പുറം- 2 വാത്തിക്കുടി- 5 വാഴത്തോപ്പ് -2 വെള്ളത്തൂവല്‍ -1 വെള്ളിയാമറ്റം- 3 യൂത്ത് ഫ്രണ്ട് യുവജന സംഗമം തൊടുപുഴ: യൂത്ത് ഫ്രണ്ട് എം, കെ.എസ്.സി എം ജോസഫ് വിഭാഗം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച യുവജന സംഗമം ഗാന്ധിജി സ്റ്റഡി സൻെറർ വൈസ് ചെയര്‍മാനും പാര്‍ട്ടി ഉന്നതാധികാര സമിതി അംഗവുമായ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ഉന്നതാധികാര സമിതി അംഗം മാത്യു സ്റ്റീഫൻ എക്‌സ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കെ.എസ്.സി സംസ്ഥാന പ്രസിഡൻറ് അഡ്വ. രാഗേഷ് ഇടപ്പുര, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡൻറ് അഡ്വ. എബി തോമസ്, ബൈജു വറവുങ്കല്‍, ക്ലെമൻറ് ഇമ്മാനുവല്‍, ഷിബു പൗലോസ്, ബിനോയ് മുണ്ടക്കമറ്റം, ജോമോന്‍ കുന്നുംപുറം, മാത്യു പുല്ലാട്ട്, എബിന്‍ വാട്ടപ്പിള്ളില്‍, പ്രഫുല്‍ ഫ്രാന്‍സിസ്, ഉദീഷ് ഫ്രാന്‍സിസ്, അജോ പ്ലാക്കൂട്ടം, ജിബിന്‍ ജോര്‍ജ്, ജെന്‍സ് നിരപ്പേല്‍, ജോസഫ് മാത്യു, തോമസ് അലസ് തുടങ്ങിയവര്‍ പങ്കെടുത്തു. TDL103 യൂത്ത് ഫ്രണ്ട്, കെ.എസ്.സി. ജോസഫ് വിഭാഗം ജില്ല കമ്മിറ്റി ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജന സംഗമം ഗാന്ധിജി സ്റ്റഡി സൻെറർ വൈസ് ചെയര്‍മാന്‍ അപു ജോണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story